കര്‍ഷകവരുമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍
പ്രാദേശിക ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കര്‍ഷക വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. ആര്‍ കെ വി വൈ പദ്ധതിപ്രകാരമാണ് 20 കോടി രൂപയുടെ പ്രാദേശിക പദ്ധതികള്‍ക്ക് അനുമതി ലഭിച്ചിരിക്കുന്നതെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
തൃശൂര്‍ ഒല്ലുക്കര ബ്ലോക്കിലെ മാടക്കത്തറ പഞ്ചായത്തില്‍ നെല്‍കൃഷിയിലെ ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള 7.5 കോടി രൂപയുടെ പദ്ധതിയ്ക്കാണ് ആദ്യം അനുമതി ലഭിച്ചിരിക്കുന്നത്. ഈ തുക ഉപയോഗിച്ച് പാട ശേഖരങ്ങള്‍ക്ക് ആവശ്യമായ മോട്ടോര്‍ പാമ്പുകള്‍, മോട്ടോര്‍ ഷെഡിന്റെ പൂര്ത്തികരണം,പിവിസി പൈപ്പ് ലൈനുകളുടെ സ്ഥാപനം എന്നിവ നടത്താനാണ് തീരുമാനം.
കൃഷി ഭൂമിയുടെ തയ്യാറാക്കലിന് എസ്റ്റേറ്റുകള്‍ ആഗ്രോ സര്‍വിസ് സെന്ററിലൂടെ ലഭ്യമാക്കുന്നതാണ് മറ്റൊരു പദ്ധതി. ഇതനുസരിച്ച് ചിറ്റൂര്‍ ബ്ലോക്കിലെ യന്ത്രവല്‍കൃത കൃഷി രീതികള്‍ക്കായി 1.78 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
കൂടാതെ സുഭിക്ഷ കേരള പദ്ധതി പ്രകാരം, കൂണ്‍ കൃഷി ചെയ്യാന്‍ തയ്യാറായി നിരവധി ചെറുപ്പക്കാരാണ് മുന്നോട്ട് വന്നിരിക്കുന്നത്. ഇതേത്തുടര്‍ന്ന് സ്റ്റേറ്റ് ഹോര്ടികള്ച്ചര്‍ മിഷനിലൂടെ കൂണ്‍ കൃഷി യൂണിറ്റുകളുടെ സഹായത്തിനായി 56 ലക്ഷം രൂപയും അനുവദിച്ചു. 12 യൂണിറ്റുകള്‍ക്ക് ആയിരിക്കും ഈ സഹായം ലഭിക്കുക.
കശുമാങ്ങയില്‍ നിന്ന് ആപ്പിള്‍ ജ്യുസ്, സാന്ദ്രികൃത ശീതള പാനിയം എന്നിവ നിര്‍മിക്കുന്നതിനു കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി പ്രകാരം കശുമാവ് കൃഷിയ്ക്കും സഹായം അനുവദിച്ചിട്ടുണ്ട്. കശുമാവിന്‍റെ അതിസാന്ദ്രതാ കൃഷിയ്ക്കും സാധാരണ കൃഷിക്കും കശുമാവ് വികസന കോര്‍പ്പറേഷന്‍ മുഖേന 4.80 കോടി രൂപ ധനസഹായമാണ് നല്‍കുക.
ഇതുകൂടാതെ മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണത്തിനായി 2.46 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.പ്ലാന്‍റെഷന്‍ കോര്‍പറേഷന്‍ മുഖേനയാണ് ധനസഹായം ലഭിക്കുന്നത്.
ഇവയ്ക്ക് പുറമെ 2.2 കോടി രൂപയുടെ പ്രത്യക ധനസഹായ പദ്ധതി കൂടി അനുവദിച്ചിട്ടുണ്ട്. പത്തനംതിട്ട,എറണാകുളം,കാസര്‍ഗോഡ് ജില്ലകളില്‍ ഫാഷന്‍ഫ്രൂട്ടിന്റെ മൂല്യവര്‍ധിത യൂണിറ്റുകളുടെ നിര്‍മാണ പദ്ധതിയിലേക്കും തുക വകയിരുത്തിയിട്ടുണ്ട്.