ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

മണ്ണു പരിശോധനയ്ക്കായി സാമ്പിളെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

03:31 PM Oct 28, 2024 IST | Agri TV Desk

ലോകത്തിലെ സകല ജീവജാലങ്ങളുടെയും നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും അവിഭാജ്യഘടകമായ വസ്തുവാണ് മണ്ണ്. ഡിസംബര്‍ 5 ആണ് ലോക മണ്ണ് ദിനമായി ആചരിക്കുന്നത്. ചെടികളുടെ വളര്‍ച്ചയ്ക്കും മികച്ച ഉത്പാദനത്തിനും ഫലപുഷ്ടിയുള്ള മണ്ണ് അത്യാവശ്യമാണ്. നല്ല ഉത്പാദനം ലഭിക്കാന്‍ മണ്ണ് അറിഞ്ഞ് വളം ചെയ്താല്‍ മതി.

Advertisement

വളപ്രയോഗം കൂടുതല്‍ കാര്യക്ഷമവും ലാഭകരവുമാക്കാന്‍ വേണ്ട ഒരു ശാസ്ത്രീയമായ ഉപാധിയാണ് മണ്ണുപരിശോധന. മണ്ണ് പരിശോധനയിലൂടെ ഓരോ പ്രദേശത്തെയും മണ്ണിന്റെ ഫലപുഷ്ടി അനുസരിച്ച് വിളകള്‍ക്ക് ലഭ്യമാകുന്ന സസ്യപോഷകങ്ങളുടെ അളവ് നിര്‍ണ്ണയിക്കാന്‍ കഴിയും.

Soil testing

മണ്ണ് പരിശോധനയ്ക്കായി സാമ്പിളെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്:

Advertisement

കൃഷി സ്ഥലത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന തരത്തിലായിരിക്കണം പരിശോധനക്കായി സാമ്പിള്‍ എടുക്കേണ്ടത്

ഓരോ നിലത്തില്‍ നിന്നും പ്രത്യേക സാമ്പിളുകള്‍ എടുക്കുക.

ഓരോ പ്രദേശത്തെയും മണ്ണിന്റെ ഘടന, ആഴം,സ്ഥലത്തിന്റെ ചരിവ്, നീര്‍ വാര്‍ച്ചാ സൗകര്യങ്ങള്‍, ചെടികളുടെ വളര്‍ച്ച മുതലായവയുടെ അടിസ്ഥാനത്തില്‍ ഓരോ കൃഷിയിടങ്ങളില്‍ നിന്നും പ്രത്യേക സാമ്പിളുകള്‍ എടുക്കണം

ചെടികള്‍ വരിവരിയായി നട്ടിരിക്കുകയാണെങ്കില്‍ രണ്ടു വരികള്‍ക്കിടയില്‍ നിന്നുമാണ് സാമ്പിള്‍ എടുക്കേണ്ടത്.

കൃഷിയിടത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്ന മണ്ണ് കൂട്ടികലര്‍ത്തി ഒരു സാമ്പിള്‍ തയ്യാറാക്കി പരിശോധിക്കണം

മണ്ണ് സാമ്പിളുകള്‍ കുമ്മായം, ജിപ്‌സം വളങ്ങള്‍ എന്നിവയുമായി ബന്ധപ്പെടുത്തരുത്. കുമ്മായമോ വളമോ ചേര്‍തതിട്ടുണ്ടെങ്കില്‍ 3 മാസം കഴിഞ്ഞേ സാമ്പിള്‍ എടുക്കാവു.

ശേഖരിച്ച മണ്ണ് 6 മാസം കാലാവധിക്ക് ശേഷം പരിശോധനയ്ക്ക് അയയ്ക്കരുത്.

വരമ്പിനോട് ചേര്‍ന്നു കിടക്കുന്ന ഭാഗങ്ങള്‍, അടുത്തിടയ്ക്ക് വളം ചെയ്ത സ്ഥലങ്ങള്‍, വളക്കുഴികളുടെയൊ കമ്പോസ്റ്റ് വളക്കുഴികളുടെയൊ സമീപം, മരങ്ങളുടെ തായ്ത്തടിയുടെ സമീപം, വീട് / റോഡ് എന്നിവയോട് ചേര്‍ന്ന പ്രദേശങ്ങള്‍, കൃഷിയോഗ്യമല്ലാത്ത സ്ഥലത്തോട് ചേര്‍ന്ന സ്ഥലങ്ങള്‍ എന്നിവ സാമ്പിള്‍ ശേഖരണത്തിനു തീര്‍ത്തും ഒഴിവാക്കേണ്ട സ്ഥലങ്ങളാണ്.

Content summery : Few things to keep in mind when taking samples for soil testing

Tags :
sample collecting for soil testing
Advertisement
Next Article