ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ ആരംഭിക്കുന്നതിന് ധനസഹായം, വ്യക്തിഗത സംരംഭങ്ങൾക്ക് പരമാവധി 10 ലക്ഷം രൂപ വരെ സബ്സിഡി
ഭക്ഷ്യസംസ്‌കരണ വിപുലീകരിക്കുന്നതിനും യൂണിറ്റുകള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവ ബാങ്ക് വായ്പയും സബ്സിഡിയും ലഭ്യമാക്കുന്ന പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവത്കരണ പദ്ധതി (പി.എം.എഫ്.എം.ഇ പദ്ധതി) പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചു. വ്യക്തികള്‍, എസ്.എച്ച്.ജി , പാര്‍ട്ണര്‍ഷിപ്പ്, പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ എന്നിവയ്ക്ക് പദ്ധതി പ്രകാരം അപേക്ഷകള്‍ സമര്‍പ്പിക്കാം. വ്യക്തിഗത സംരംഭങ്ങള്‍ക്ക് പദ്ധതി തുകയുടെ മുപ്പത്തിയഞ്ച് ശതമാനം പരമാവധി പത്ത് ലക്ഷം രൂപ വരെ സബ്സിഡി ആയി ലഭിക്കും.
എസ്.എച്ച്.ജി സംരംഭങ്ങള്‍ക്ക് 35% സബ്‌സിഡിയോടൊപ്പം ഓരോ അംഗത്തിനും നാല്പതിനായിരം രൂപ വരെ സീഡ് കാപിറ്റല്‍ വായ്പയും കുടുംബശ്രീ മുഖേന ലഭ്യമാക്കും. വായ്പകള്‍ക്ക് പലിശ സഹായ പദ്ധതികള്‍ പ്രകാരം മൂന്ന് ശതമാനം മുതല്‍ ആറ് ശതമാനം വരെ പ്രത്യേക പലിശയിളവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ ഓഫീസിലോ ബന്ധപ്പെടാം.
Content summery : Financial assistance for starting food processing units