പടുതാകുളത്തില്‍ ഒരുക്കുന്ന ജലസംഭരണി
വേനല്‍ക്കാലങ്ങളില്‍ കൃഷിയുടെ സംരക്ഷണത്തിനായി കര്‍ഷകര്‍ വിവിധ രീതിയില്‍ ഉള്ള ജലസംഭരണികള്‍ നിര്‍മ്മിക്കാറുണ്ട്. കിണര്‍ പോലെ മണ്ണില്‍ റിംഗ് ഇറക്കി ജലസംഭരണികള്‍ നിര്‍മ്മിക്കുന്നതാണ് പഴയ രീതി. എന്നാല്‍ അതിലും ചിലവ് കുറഞ്ഞതും കൂടുതല്‍ ഉപയോഗപ്രദമായ രീതിയിലും ജലസംഭരണികള്‍ നിര്‍മ്മിക്കുന്ന രീതിയാണ് പടുതാ കുളം ജലസംഭരണികള്‍. ട
മഴക്കാലങ്ങളില്‍ മീന്‍ വളര്‍ത്തുന്നതിനുള്ള ഒരു കുളമായും വേനല്‍ക്കാലങ്ങളില്‍ ഇതിലെ വെള്ളം കൃഷിയ്ക്ക് ഉപയോഗിക്കുന്ന രീതിയിലും ആണ് കൂടുതല്‍ ആളുകള്‍ ഇത് ഇപ്പോള്‍ ചെയ്യുന്നത്. വേനല്‍ക്കാലങ്ങളില്‍ വെള്ളത്തിന് ബുദ്ധിമുട്ട് ഉള്ള പ്രദേശങ്ങളില്‍ വേനല്‍ തുടങ്ങുന്നതോടെ മീന്‍ കൃഷിയും അവസാനിക്കുന്ന രീതിയില്‍ ആയിരിക്കണം മീനുകളെ വളര്‍ത്തുവാന്‍. മീന്‍ വളരുന്ന സമയങ്ങളില്‍ മീന്‍കുളത്തിലെ വെള്ളം കൃഷിയ്ക്ക് നല്ലൊരു വളമായും ഉപയോഗിക്കാം. നാച്ചുറല്‍ അക്വാഫോണിക്‌സ് എന്ന് വിളിക്കുന്ന ഈ രീതിയാണ് മിക്കവാറും കര്‍ഷകര്‍ ഇപ്പോള്‍ പിന്തുടരുന്നത്.
കര്‍ഷകര്‍ ഒരുക്കുന്ന ടാര്‍പോളിന്‍ കുളങ്ങള്‍ വേനലിലെ ജലക്ഷാമത്തിനു പരിഹാരമാകുന്നു. തോട്ടങ്ങളില്‍ ഉയരക്കൂടുതലുള്ള പ്രദേശത്താണ് ഇത്തരം കൃത്രിമകുളങ്ങള്‍ നിര്‍മിക്കുന്നത്. മഴക്കാലത്തെ അധികജലം സംഭരിക്കുന്നതിനു പുറമേ താഴെയുള്ള ബോര്‍വെല്ലില്‍നിന്നും ഈ കുളത്തിലേക്ക് വെള്ളം പമ്പുചെയ്തു നിറയ്ക്കും. ഇവിടെനിന്നും താനേ കൃഷിയിടം നന നടക്കുന്ന രീതിയിലാണ് ജലക്രമീകരണം. ബോര്‍വെല്ലില്‍നിന്നും കുളത്തിലേക്കുള്ള പമ്പിംഗിനു മാത്രമേ ഇതുമൂലം കറന്റ് ആവശ്യമായി വരികയുള്ളു. ചെടികള്‍ക്കും മരങ്ങള്‍ക്കും അമിതമായ വെള്ളമല്ല ഈര്‍പ്പമാണ് വേണ്ടത്. മഴ കനക്കുമ്പോള്‍ ചെടികളും വൃക്ഷങ്ങളും മുരടിക്കുകയോ നശിക്കുകയോ ചെയ്യുന്നു.
കൃഷിക്കും മൃഗസംരക്ഷണത്തിനോടും ഒപ്പം മത്സ്യം വളര്‍ത്തുന്ന രീതിയാണ് സംയോജിതകൃഷി. ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ പണ്ടുകാലം മുതല്‍ക്കേ സംയോജിത മത്സ്യകൃഷി. മത്സ്യകൃഷി പ്രചാരത്തിലുണ്ട്. എന്നാല്‍ ഇന്ത്യയില്‍ സമീപകാലത്താണ് ഇത്തരം കൃഷി രീതിയ്ക്ക് ഊന്നല്‍ ലഭിച്ച് തുടങ്ങിയത്. നെല്‍പ്പാടങ്ങളിലെ മത്സ്യകൃഷിക്ക് പുറമെ കാലി വളര്‍ത്തല്‍, പന്നി വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, താറാവു വളര്‍ത്തല്‍ എന്നിയോടൊപ്പവും മത്സ്യകൃഷി മത്സ്യകൃഷി ചെയ്യാവുന്നതാണ്. ഇതിന് പുറമെ വിസര്‍ജ്ജ്യവസ്തുക്കള്‍ ഒരു പരിധിവരെയെങ്കിലും വളര്‍ത്തുമത്സ്യങ്ങള്‍ക്ക് നേരിട്ട് ആഹാരമായിത്തീരുകയും ചെയ്യുന്നു. കാര്‍പ്പ് മല്‍സ്യങ്ങള്‍ സംയോജിതകൃഷി രീതിയ്ക്ക് പറ്റിയവയാണ്. വളര്‍ത്തു മൃഗങ്ങള്‍ ഉപയോഗിക്കാതെ വരുന്ന തീറ്റയ്ക്കു പുറമെ പലപ്പോഴും ഈ ജീവികളുടെ വിസര്‍ജ്ജ്യവസ്തുക്കളും മത്സ്യങ്ങള്‍ കഴിക്കും. ഇങ്ങനെയുള്ള കൃഷിയില്‍ മത്സ്യങ്ങള്‍ക്ക് പ്രത്യേക തീറ്റ ആവശ്യമില്ലാത്തതിനാല്‍ കൃഷിയ്ക്കുള്ള ചിലവ് കുറവായിരിക്കും. ഇതില്‍ പ്രധാനപ്പെട്ട രരണ്ടെണ്ണമാണ് താറാവിനേയും പന്നിയേയും വളര്‍ത്തുന്നതിന് ഒപ്പമുള്ള മത്സ്യകൃഷി. മീന്‍കുളത്തിനോട് അനുബന്ധിച്ച് തീറ്റപ്പുല്ലിന് സമാനമായ മള്‍ബറി, തീറ്റപ്പുല്ല് ,അസോള ,മുരിങ്ങ പോലുള്ള ചെടികള്‍ വളര്‍ത്തുന്നത് ചിലവ് കുറഞ്ഞ ഒരു മീന്‍ തീറ്റയും ആണ്. ഒരു കൃഷിയുടെ വിസര്‍ജ്യം മറ്റൊരു കൃഷിക്ക് വളമാകുന്ന രീതിയില്‍ ഉള്ള സംയോജിത കൃഷി രീതികള്‍ ആണ് ഇനി അവലംബിക്കേണ്ടത്. അത് കൃഷി ചിലവ് കുറയ്ക്കുവാനുള്ള ഒരു എളുപ്പ വഴിയും ആണ്,