ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

മത്സ്യത്തൊഴിലാളി വനിതകൾക്ക് പലിശ രഹിത വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

04:15 PM Oct 16, 2024 IST | Agri TV Desk

ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ (സാഫ്) നടപ്പിലാക്കുന്ന പലിശ രഹിത വായ്പാ പദ്ധതിയിലേക്ക് മത്സ്യത്തൊഴിലാളി വനിതകളുടെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം. മത്സ്യത്തൊഴിലാളി ഫാമിലി രജിസ്റ്ററിൽ അംഗത്വമുള്ളതും മത്സ്യകച്ചവടം, പീലിംഗ്, ഉണക്കമീൻ കച്ചവടം ജോലികൾ ചെയ്യുന്നതുമായ അഞ്ച് പേർ അടങ്ങുന്ന ഗ്രൂപ്പുകൾക്കാണ് അവസരം.

Advertisement

Fisherwomen can apply for interest free loan scheme

പ്രായപരിധിയില്ല. അഞ്ച് പേർ അടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി 50,000 രൂപ (ഒരാൾക്ക് 10,000 രൂപ വീതം) പലിശ രഹിത വായ്പ നൽകും. കൃത്യമായി തിരിച്ചടക്കുന്നവർക്ക് തുടർ വായ്പയായി ഒരംഗത്തിന് 20000 രൂപയും ഗ്രൂപ്പിന് ഒരു ലക്ഷം രൂപയും ലഭിക്കും. ജില്ലാ സാഫ് നോഡൽ ഓഫീസ്, മത്സ്യഭവൻ ഓഫീസുകൾ, www.fisheries.kerala.gov.in, www.safkerala.org വെബ്‌സൈറ്റുകളിലും അപേക്ഷ ഫോറം ലഭിക്കും. ആധാർ കാർഡ്, റേഷൻ കാർഡ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്ബുക്ക്, മുഗണന സർട്ടിഫിക്കറ്റുകൾ, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പ് സഹിതം ഒക്ടോബർ 31 നകം ബന്ധപ്പെട്ട മത്സ്യഭവനുകളിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 7902502030

Content summery : Fisherwomen can apply for interest free loan scheme

Advertisement

Tags :
Fisheries department keralafisherman schemeschemes
Advertisement
Next Article