ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ
ഒഡീഷയിലുള്ള സുജാത അഗർവാൾ എന്ന വീട്ടമ്മ ലോക്ക് ഡൗൺ കാലത്താണ് ഹൈഡ്രോപോണിക്സ് കൃഷിയിലേക്ക് തിരിയുന്നത്. ഹൈഡ്രോപോണിക്സ് കൃഷി രീതിയിലൂടെ പരീക്ഷണ അടിസ്ഥാനത്തിൽ തുടങ്ങിയ പച്ചക്കറി കൃഷി മികച്ച വിജയം നേടി. അതിൽനിന്ന് വിളവെടുത്ത ലെറ്റൂസ്, ക്യാബേജ്. ചെറി തക്കാളി തുടങ്ങിയവയെല്ലാം പ്രാദേശിക റെസ്റ്റോറന്റുകളിൽ വിറ്റഴിച്ച് മികച്ച വിജയം നേടി. അതിൽ നിന്ന് കിട്ടിയ ലാഭം മിച്ചം വെച്ച് മൈക്രോഗ്രീൻസ് കൃഷിയിലേക്കും കടന്നു. അങ്ങനെ ആഴ്ചയിൽ 20,000 രൂപ വരെ ഈ വീട്ടമ്മ വരുമാനം നേടി. പരീക്ഷണം തീർന്നില്ല, അങ്ങനെ കുങ്കുമപ്പൂ കൃഷിയെ തന്റെ സ്വീകരണമുറിയിൽ കൃഷി ചെയ്യാൻ സുജാത തീരുമാനിച്ചു.
അങ്ങനെ കുങ്കുമപ്പൂ കൃഷിക്കായി വീട്ടിൽ തന്നെ 11 ലക്ഷം രൂപ നിക്ഷേപിച്ച് കാലാവസ്ഥ നിയന്ത്രിത മുറി സൃഷ്ടിച്ചു. സംഭവം വിജയമായി. കുങ്കുമപ്പൂ ഉപയോഗപ്പെടുത്തി ഒട്ടേറെ സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമ്മിച്ചു അവർ വിപണിയിലേക്ക് എത്തിച്ചു നേട്ടം കൊയ്തു. ഇന്ന് അവരുടെ 'ബ്ലൂ ഇൻ ഹൈഡ്രോ' എന്ന ബിസിനസ് 20 പേർക്ക് തൊഴിൽ നൽകുകയും ഏകദേശം 20 ലക്ഷം രൂപ വരെ വാർഷിക വരുമാനം ഉണ്ടാക്കുകയും ചെയ്യുന്നു. ഇതിനൊപ്പം ഹൈഡ്രോപോണിക്സ്, മൈക്രോഗ്രീൻ തുടങ്ങിയവയുടെ കൃഷിരീതിയും കർഷകർക്കായി പരിശീലിപ്പിക്കുന്നു.