കാട്ടുചെടി പഴമെങ്കിലും അങ്ങ് വിദേശത്തുമുണ്ടെടാ പിടി
നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്ന ചക്കയ്‌ക്കൊക്കെ അങ്ങ് വിദേശത്ത് വലിയ വിലയാണ്. അക്കൂട്ടത്തിലേക്കാണ് ഒരു കാട്ടുചെടി കൂടി എത്തുന്നത്. തെക്കന്‍ കേരളത്തില്‍ ഞൊട്ടാഞൊടിയന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കാട്ടുചെടിക്കാണ് വിദേശത്ത് പൊന്നുംവിലയിട്ടിരിക്കുന്നത്.മലയാളികള്‍ക്ക് ഇതൊരു പക്ഷെ പറമ്പുകളില്‍ ധാരാളമായി കിട്ടുന്ന പാഴ്‌ചെടിയാകാം. പക്ഷെ വിദേശത്തുള്ളവര്‍ ഈ പഴത്തെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. മൊട്ടാബ്ലി, മുട്ടാംബ്‌ളിങ്ങ, ഞൊറിഞ്ചൊട്ട, മുട്ടമ്പുളി, ഞൊട്ടയ്ക്ക.. ഇങ്ങനെ പോകുന്നു ഞൊട്ടാഞൊടിയന്റെ വിവിധ പേരുകള്‍. ലോകവിപണിയില്‍ ഇവന്റെ പേര് ഗോള്‍ഡന്‍ ബെറി എന്നാണ്. മഴക്കാലത്താണ് പറമ്പുകളില്‍ ഇതിന്റെ ചെടികള്‍ മുളയ്ക്കുന്നത്. വേനല്‍ക്കാലമായാല്‍ കരിഞ്ഞുപോകുകയും ചെയ്യും.
പാഴ്‌ചെടികളുടെ കൂട്ടത്തില്‍ മലയാളികള്‍ പെടുത്തിയ ഗോള്‍ഡന്‍ ബെറിയ്ക്ക് സവിശേഷതകള്‍ ഏറെയാണ്. ശരീര വളര്‍ച്ചയ്ക്കും ബുദ്ധി വികാസത്തിനും, വൃക്ക രോഗത്തിനും മൂത്ര തടസത്തിനും വരെ ഇവന്‍ ഔഷധമായി പ്രവര്‍ത്തിക്കുന്നു. കായിക താരങ്ങള്‍ ഉത്തേജകത്തിനുള്ള സപ്‌ളിമെന്റായി ഇത് ഉപയോഗിക്കുന്നു.
Content summery : Golden berry farming tips