ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

കരിമ്പ് കൃഷി ചെയ്യാൻ പദ്ധതിയിടുന്നവരാണോ? നാല് രീതിയിൽ നടാം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

07:45 PM Jul 08, 2024 IST | Agri TV Desk

പഞ്ചസാരയുടെ ഉറവിടമാണ് കരിമ്പ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂ ഗിനിയയിലാണ് കരിമ്പ് കൃഷിയുടെ ഉത്ഭവം. ഉഷ്ണമേഖലാ പ്രദേശത്ത് വളരുന്ന ദീര്‍ഘകാല വിളയായ കരിമ്പ് മഴക്കാലത്തും തണുപ്പുകാലത്തും വേനല്‍ക്കാലത്തുമെല്ലാം കൃഷി ചെയ്ത് വിളവെടുക്കാം.

Advertisement

ഒക്ടോബര്‍, ഫെബ്രുവരി, ജൂലൈ മാസങ്ങളിലാണ് വ്യാപകമായി കൃഷിയിറക്കാറുള്ളത്. നല്ല സൂര്യപ്രകാശമുള്ള സ്ഥലത്താണ് സാധാരണയായി കരിമ്പ് കൃഷി ചെയ്യേണ്ടത്. നല്ല ആരോഗ്യത്തോടെ മുള പൊട്ടിവരാന്‍ വേണ്ടത് 25 മുതല്‍ 32 ഡിഗ്രി വരെയുള്ള അന്തരീക്ഷ താപനിലയാണ് അനിവാര്യം.

നാല് രീതികളിൽ കരുമ്പ് നടാവുന്നതാണ്.

Advertisement

1. റിഡ്ജ് ആന്റ് ഫറോ രീതി (Ridge and furrow method)

മഹാരാഷ്ട്രയിലാണ് രീതി വ്യാപകമായിട്ടുള്ളത്. ഉയര്‍ന്ന രീതിയിലുള്ള കുന്നുകളും ചാലുകളുമൊരുക്കി കൃഷി ചെയ്യുന്ന രീതിയാണിത്. ജലസേചനത്തിനുള്ള സംവിധാനങ്ങള്‍ യഥാസ്ഥലത്ത് ആവശ്യമായ അകലത്തില്‍ ഏര്‍പ്പെടുത്തും.

2. വെറ്റ് രീതി ( Wet method)

ഇടത്തരം മണ്ണില്‍ അവലംബിക്കുന്ന രീതിയാണിത്. കൃഷി ചെയ്യുന്നതിന് മുമ്പായി ജലസേചനം നടത്തണം.

3. ഡ്രൈ രീതി (Dry method)

കട്ടി കൂടിയ മണ്ണിലാണ് ഈ രീതി അവലംബിക്കുന്നത്. കരിമ്പ് നട്ടതിനു ശേഷമാണ് നനയ്ക്കുന്നത്.

4. ഫ്‌ളാറ്റ് ബെഡ് രീതി ( Flat bed method)

ഉത്തര്‍പ്രദേശിലും ബീഹാറിലും ഈ രീതിയാണ് അവലംബിക്കുന്നത്. നിലം ഉഴുതുമറിച്ച് നിരപ്പായ രീതിയില്‍ ബെഡ്ഡുകളുണ്ടാക്കുന്നു. ഈ ബെഡ്ഡുകളില്‍ കരിമ്പിന്റെ നടീല്‍ വസ്തുക്കള്‍ വെക്കും. നടീല്‍ വസ്തുക്കള്‍ കൈകള്‍ ഉപയോഗിച്ചോ കാലുകള്‍ ഉപയോഗിച്ചോ അമര്‍ത്തി മണ്ണുകൊണ്ട് മൂടുകയാണ് ചെയ്യുന്നത്.

ധാരാളമായി വളം ആവശ്യമുള്ള വിളയാണ് കരിമ്പ്. പൂര്‍ണവളര്‍ച്ചയെത്തി കൃത്യസമയത്തു തന്നെ വിളവെടുപ്പ് നടത്തിയില്ലെങ്കില്‍ അളവിലും ഗുണത്തിലും നഷ്ടം സംഭവിക്കാന്‍ സാധ്യതയുണ്ട്. വിളവെടുപ്പിന് ഏതാണ്ട് 10 മുതല്‍ 15 വരെ ദിവസങ്ങള്‍ക്ക് മുമ്പായി ജലസേചനം നിര്‍ത്തണം. കരിമ്പിന്‍ തണ്ടുകള്‍ ഭൂനിരപ്പില്‍ വെച്ച് ചരിച്ച് വെട്ടിയെടുക്കുകയാണ് ചെയ്യുന്നത്. ഉണങ്ങിയ ഇലകളും വേരുകളും ഒഴിവാക്കണം.

four ways to palnt sugar cane

Tags :
sugar cane farming
Advertisement
Next Article