മട്ടുപ്പാവ് നിറയെ പ്രാണി പിടിയൻ സസ്യങ്ങൾ, വേറിട്ട കാഴ്ച ഒരുക്കി ലക്ഷ്മിയുടെ ഉദ്യാനം
എറണാകുളം ഇടപ്പള്ളിയിലുള്ള ലക്ഷ്മി പ്രജിത്തിന്റെ മട്ടുപ്പാവ് നിറയെ ഇരപിടിയൻ സസ്യങ്ങളാണ്. എൻജിനീയറിങ് ബിരുദധാരിയായ ലക്ഷ്മി ഒരു കൗതുകത്തിന് തുടങ്ങിയതായിരുന്നു ഇരപിടിയൻ സസ്യങ്ങളുടെ കളക്ഷൻ. എന്നാൽ ഇരപിടിയൻ സസ്യങ്ങളുടെ ശേഖരം വർദ്ധിച്ചതോടെ ഓൺലൈനായി വില്പനയും നടത്തുന്നുണ്ട്. പലവിധത്തിലുള്ള ആകർഷണീയമുള്ള ഇരപിടിയൻ സസ്യങ്ങളാണ് ലക്ഷ്മിയുടെ കൈവശം ഉള്ളത്. നെപ്പന്തസ്, പിച്ചർ പ്ലാൻറ്, ഡയോണിയ, സാറസീനിയ തുടങ്ങി ഒട്ടുമിക്ക പ്രാണിപിടിയൻ സസ്യങ്ങളും ലക്ഷ്മി തൻറെ മട്ടുപാവിൽ ഒരുക്കിയിട്ടുണ്ട്.
അധിക പരിചരണം ആവശ്യമില്ലാത്ത സക്യൂലന്റ് വിഭാഗത്തിൽ ഉൾപ്പെട്ട ചെടികളും ലക്ഷ്മിയുടെ കയ്യിലുണ്ട്.സറാസീനിയ വിഭാഗത്തിലുള്ള ചെടികളാണ് ലക്ഷ്മിയുടെ കൈവശം ഏറെയുള്ളത്. ഇത്തരം വിഭാഗത്തിൽപ്പെട്ട ചെടികളെക്കുറിച്ച് പുതുതലമുറയ്ക്ക് അവബോധം ഉണ്ടാക്കാനായി ധാരാളം വർഷോപ്പുകളും ലക്ഷ്മി ചെയ്യാറുണ്ട്.