ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

സംസ്ഥാനത്ത് ആയിരം ഹെക്ടർ പഴത്തോട്ടങ്ങൾക്ക് ജിയോ ടാഗിങ് ഏർപ്പെടുത്തുന്നു

10:52 PM Oct 05, 2024 IST | Agri TV Desk

 

Advertisement

സംസ്ഥാനത്ത് ആയിരം ഹെക്ടർ പഴത്തോട്ടങ്ങൾക്ക് ജിയോ ടാഗിങ് ഏർപ്പെടുത്തുന്നു. കൃഷി വകുപ്പിന്റെ സബ്സിഡി ആനുകൂല്യങ്ങൾക്കായി തിരഞ്ഞെടുത്ത തോട്ടങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ജിയോ ടാഗിങ് ഏർപ്പെടുത്തുക. കയറ്റുമതി സാധ്യത ഏറെയുള്ള നേന്ത്രപ്പഴം, അവക്കാഡോ, മാങ്ങ, ചക്ക, മാങ്കോസ്റ്റിൻ പപ്പായ റമ്പൂട്ടാൻ തോട്ടങ്ങൾക്കാണ് ജിയോ ടാഗിങ്ങ് ചെയ്യുന്നത്.

Geo-tagging is being implemented for 1,000 hectares of fruit orchards in kerala

 

Advertisement

വിവിധ ജില്ലകളിലായി ആദ്യഘട്ടത്തിൽ ജിയോ ടാഗ് ചെയ്യുന്ന പഴത്തോട്ടങ്ങളുടെ വിസ്തൃതി ഹെക്ടറിൽ നേന്ത്രവാഴ-405, അവക്കാഡോ 25 ഡ്രാഗൺ ഫ്രൂട്ട് - 25 ചക്ക- 125 മാങ്ങ - 150 മംഗോസ്റ്റിൻ - 20 പപ്പായ - 50 റമ്പൂട്ടാൻ- 150 എന്നിങ്ങനെയാണ്. ജിയോ കോർഡിനേറ്ററുകളുടെ സഹായത്തോടെ തോട്ടങ്ങളുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം നിർണയിക്കുന്നതിനോടൊപ്പം ഫോട്ടോ, കൃഷിരീതി, ഉൽപാദനം അടക്കമുള്ള വിവരങ്ങൾ കൂടി ലഭ്യമാകുന്ന തരത്തിലാവും ജിയോ ടാഗിങ് പൂർത്തീകരിക്കുക.

Content summery : Geo-tagging is being implemented for 1,000 hectares of fruit orchards in the state.

Tags :
Geo-taggingkerala
Advertisement
Next Article