ആഗോള ലൈവ്സ്റ്റോക്ക് കോൺക്ലേവിന്റെ വെബ്സൈറ്റ് പുറത്തിറക്കി
പൂക്കോട് കേരള വെറ്റിനറി സർവകലാശാല സംഘടിപ്പിക്കുന്ന ആഗോള ലൈഫ് സ്റ്റോക്ക് കോൺക്ലെവിന്റെ വെബ്സൈറ്റും ബ്രോഷറും പുറത്തിറക്കി.കോൺക്ലേവിന്റെ വെബ്സൈറ്റ് കേരള യൂണിവേഴ്സിറ്റി ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് വൈസ് ചാൻസിലർ പ്രൊഫസർ ഡോ. പ്രദീപ്കുമാറാണ് പുറത്തിറക്കിയത്. കുഫോസ് രജിസ്ട്രാർ പ്രൊഫസർ ഡോക്ടർ ദിനേശ് കൈപ്പുള്ളി ബ്രോഷർ പ്രകാശനം ചെയ്തു.
ഡിസംബർ 20 മുതൽ 29 വരെ വയനാട് പൂക്കോട് വെറ്റിനറി കോളേജിൽ പരിപാടി സംഘടിപ്പിക്കും. വയനാട് ജില്ലയെ ക്ഷീരോൽപാദക മേഖലയുടെ ഹബ്ബ് ആക്കി മാറ്റുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇതുകൂടാതെ മൂല്യ വർധിത ഉത്പന്നങ്ങൾ, വളർത്തുമൃഗങ്ങൾ പൗൾട്ടറി,ഡയറി, അക്വാ ഫാമിംഗ് എന്നീ വിഭാഗങ്ങളിലെ പുതിയ സാങ്കേതിക വിദ്യകൾ കർഷകരെ പരിചയപ്പെടുത്തുവാനുംകോൺക്ലേവ് സഹായകമാകും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കേണ്ട നമ്പർ 9895088338
Content summery :Global Livestock Conclave website launched