ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

ഗോസമൃദ്ധി പ്ലസ് - ക്ഷീരകർഷകർക്കൊരു കൈത്താങ്ങ്

01:58 PM Aug 24, 2022 IST | Agri TV Desk

കേരള സർക്കാർ,മൃഗസംരക്ഷണ വകുപ്പ് മുഖേന സംസ്ഥാനത്തെ കന്നുകാലികൾക്കും ക്ഷീരകർഷകർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന കുറഞ്ഞ പ്രീമിയം നിരക്കുള്ള പദ്ധതിയാണ് ഗോസമൃദ്ധി പ്ലസ്. 2019 നവംബർ 16നാണ് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഈ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഈ ഇൻഷുറൻസ് പദ്ധതി ഒരു വർഷത്തെ പദ്ധതി ആയോ മൂന്നുവർഷത്തെ പദ്ധതി ആയോ തിരഞ്ഞെടുക്കുവാൻ സാധിക്കും. കർഷകനും ഉരുവിനും ഒരേസമയം ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന ഈ പദ്ധതിയുടെ സ്വീകാര്യത കേരളത്തിൽ വർധിക്കുകയാണ്.

Advertisement

ഇൻഷുറൻസ് പരിരക്ഷ എങ്ങനെ

50000 രൂപ വിലയുള്ള പശുവിന് ഒരു വർഷത്തേക്ക് 700 രൂപയും, മൂന്നു വർഷത്തേക്ക് 1749 രൂപയുമാണ് പ്രീമിയം. എസ് സി/ എസ് ടി വിഭാഗങ്ങൾക്ക് യഥാക്രമം 420 രൂപയും 981 രൂപയും അടച്ചാൽ മതി. ഈ പദ്ധതി പ്രകാരം അത്യുൽപാദനശേഷിയുള്ള 50000 കന്നുകാലികൾക്ക് ഇൻഷുറൻസ് ചെയ്യുവാൻ വേണ്ടി സർക്കാർ 5 കോടി രൂപ നിലവിൽ വകയിരുത്തിയിട്ടുണ്ട്. ഈ പദ്ധതി സംസ്ഥാനത്തെ മൃഗാശുപത്രികൾ വഴിയാണ് നടപ്പിലാക്കുന്നത്. കറവപ്പശുക്കൾ, എരുമകൾ, ഇവ കൂടാതെ 7 മാസത്തിന് മുകളിൽ ഗർഭമുള്ള കിടാരികൾക്കും എരുമ കുട്ടികൾക്കും ഗോസമൃദ്ധി പ്ലസ് പ്രകാരം ഇൻഷുറൻസ് ലഭ്യമാക്കും. 65000 രൂപ വരെ മതിപ്പുവില കണക്കാക്കുന്ന പോളിസികളുടെ പ്രീമിയം തുകയിൽ സർക്കാർ സബ്സിഡി തിരിച്ച് നൽകുന്നതാണ്. പൊതുവിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് 50 ശതമാനവും പട്ടികജാതി/ പട്ടികവർഗ്ഗത്തിൽ ഉൾപ്പെട്ട കർഷകർക്ക് 70 ശതമാനവുമാണ് പ്രീമിയം തുകയുടെ സബ്സിഡി നൽകുന്നത്. സങ്കരയിനം പശുക്കളെ 50,000 രൂപ വരെയും 25000 രൂപവരെയുള്ള നാടൻ പശുക്കളെ ഗോസമൃദ്ധി പ്ലസ് പ്രകാരം ഇൻഷുറൻസ് ചെയ്യാം. ഇതിനൊപ്പം കർഷകന് പൂർണ്ണമോ ഭാഗികമോ ആയ അംഗവൈകല്യത്തിനും അപകട മരണത്തിനും പരമാവധി രണ്ടു ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്. ഈ പരിധി ഉയർത്തുന്നത് ഇപ്പോൾ സർക്കാർ പരിഗണനയിലാണ്. മൃഗസംരക്ഷണ വകുപ്പിൽ നിന്ന് ഉദ്യോഗസ്ഥർ കർഷകൻറെ വീട്ടിലെത്തി ഉരുവിന് കമ്മലിട്ട് ശേഷം പൂർണമായും വകുപ്പിൻറെ ഓൺലൈൻ പോർട്ടൽ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത് കർഷകൻ പ്രീമിയം തുക അടക്കേണ്ടത് ഓൺലൈൻ വഴിയാണ്.

Advertisement

Advertisement
Next Article