കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശസ്ഥാപന അധികാരികൾക്ക് നിർദ്ദേശം നൽകി സർക്കാർ
06:36 PM Jul 12, 2025 IST | Agri TV Desk
ജനവാസ മേഖലയിൽ ഇറങ്ങി മനുഷ്യജീവനും സ്വത്തിനും ആപത്ത് ഉണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ തദ്ദേശസ്ഥാപന അധികാരികൾക്ക് നിർദ്ദേശം നൽകി സർക്കാർ. ഇതിനായി തദ്ദേശസ്ഥാപനത്തിന് വർഷം ഒരു ലക്ഷം രൂപ വരെ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് നൽകും. കൂടാതെ ലൈസൻസ് ഉള്ള ഷൂട്ടർക്ക് ഒരു കാട്ടുപന്നിയെ കൊല്ലാൻ 1500 രൂപ വേതനവും മറവ് ചെയ്യുന്നതിന് 2000 രൂപ വീതവും നൽകുകയും ചെയ്യുന്നതാണ്.
Advertisement
വന്യജീവി സംരക്ഷണ നിയമം പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡനോ, അധികാരപ്പെട്ട ഓഫീസർക്കോ കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് നൽകാം. പഞ്ചായത്ത് പ്രസിഡണ്ട്, നഗരസഭ ചെയർപേഴ്സൺ, കോർപ്പറേഷൻ മേയർ എന്നിവരെ ഓണററി വൈൽഡ് ലൈഫ് വാർഡന്മാരായും, പഞ്ചായത്ത്,നഗരസഭ കോർപ്പറേഷൻ, സെക്രട്ടറിമാരെ അധികാരപ്പെട്ട ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്
Advertisement