For the best experience, open
https://m.agritv.live
on your mobile browser.
Advertisement

വീട്ടില്‍ പച്ചക്കറിത്തോട്ടം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഇതാ കൃഷിവകുപ്പിന്റെ സഹായങ്ങള്‍

03:15 PM Jun 28, 2020 IST | Agri TV Desk

വീട്ടില്‍ സ്വന്തമായി പച്ചക്കൃഷിത്തോട്ടം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൃഷിവകുപ്പിന്റെ സഹായങ്ങള്‍ ലഭ്യമാണ്.

Advertisement

ജീവനി- നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം

സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തമാക്കുന്നതിനുള്ള പദ്ധതിയാണ് ജീവനി-നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം. കൃഷി ആരോഗ്യ വകുപ്പുകളുടെ സംയുക്ത സംരംഭമാണിത്.

Advertisement

മഴമറ നിര്‍മ്മാണം
വര്‍ഷം മുഴുവന്‍ പച്ചക്കറി ചെയ്യുന്നതിന് മഴമറ നിര്‍മ്മിക്കാം. കുറഞ്ഞ സ്ഥലത്ത് നിന്നും കൂടുതല്‍ വിളവ് ലഭിക്കും. 100 സ്‌ക്വയര്‍മീറ്ററിന് 50000 രൂപ വരെ സബ്‌സിഡിയും ലഭ്യമാണ്.

ഫെര്‍ട്ടിഗേഷന്‍
ജലസേചനത്തോടൊപ്പം വളപ്രയോഗവും നടത്തുന്ന കൃഷിരീതിയാണ് ഫെര്‍ട്ടിഗേഷന്‍. 50 സെന്റിന് 30000 രൂപ വരെ ധനസഹായം ലഭിക്കും.

എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റര്‍

മികച്ച പച്ചക്കറി ക്ലസ്റ്ററുകള്‍ക്ക് പ്രാദേശികമായി വിപണി സജ്ജമാക്കുന്നതിനും കൃഷി വികസനത്തിനുമായി 6.3 ലക്ഷം രൂപ ധനസഹായം ലഭിക്കും.

കൃഷി പാഠശാല

കര്‍ഷകര്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കും വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന കാര്‍ഷിക പരിശീലന പരിപാടികളാണിത്.

ഇതിന് പുറമെ വാര്‍ഡുകള്‍ തോറും 75 തെങ്ങിന്‍തൈകള്‍. 10 വര്‍ഷം കൊണ്ട് 2 കോടി തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യും. 31 ഇനം ഫലവൃക്ഷങ്ങളുടെ ഒരു കോടി തൈകള്‍ വിതരണത്തിന്.

അഗ്രോസര്‍വീസ് സെന്റര്‍/കാര്‍ഷിക കര്‍മ്മസേന

കൃഷിയിടങ്ങളില്‍ കൃഷിപ്പണികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് എല്ലാ ബ്ലോക്കുകളിലും/പഞ്ചായത്തുകളിലും അഗ്രോ സര്‍വീസ് സെന്ററുകളും കാര്‍ഷിക കര്‍മ്മസേനകളും.

ഞാറ്റുവേല ചന്തയും കര്‍ഷകസഭകളും

തിരുവാതിര ഞാറ്റുവേല കാലയളവില്‍ കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളുടെ വിതരത്തിനായി ഞാറ്റുവേല ചന്തകളും വിവിധ പദ്ധതികളെപ്പറ്റി അവബോധം നല്‍കുന്നതിനായി കര്‍ഷകസഭകളും.

Advertisement