ആടുകൾക്ക് സൗജന്യ വാക്സിനേഷൻ, മൃഗസംരക്ഷണ വകുപ്പിലെ വെറ്റിനറി ഡോക്ടർമാർ വീടുകളിലെത്തി പ്രതിരോധ കുത്തിവെപ്പ് നൽകും
02:27 PM Oct 11, 2024 IST
|
Agri TV Desk
ആട് വസന്ത അഥവാ പി പി ആർ എന്ന രോഗത്തിനെതിരെ ആടുകൾക്കും ചെമ്മരിയാടുകൾക്കും പ്രതിരോധ കുത്തിവെപ്പ് ഈ മാസം പകുതിയോടെ സംസ്ഥാനത്ത് ഉടനീളം ആരംഭിക്കാൻ സർക്കാർ. 13 അര ലക്ഷത്തോളം വരുന്ന ആടുകൾക്ക് PPR കുത്തിവെപ്പ് നൽകും.
Advertisement
Advertisement
മൃഗസംരക്ഷണ വകുപ്പിലെ വെറ്റിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ അസിസ്റ്റന്റ് ഫീൽഡ് ഓഫീസേഴ്സ്, ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർസ് എന്നിവർ വീടുകളിലെത്തി പ്രതിരോധ കുത്തിവെപ്പ് നൽകും. ഈ പ്രതിരോധ കുത്തിവെപ്പ് തികച്ചും സൗജന്യമാണ്. ആട് വസന്ത എന്ന രോഗം 2030 ഓടുകൂടി ഇല്ലാതാക്കാനാണ് PPR Eradication programme കൊണ്ട് കേരള സർക്കാർ ഉദ്ദേശിക്കുന്നത്.
Content summery : Govt to start vaccination of goats and sheep against PPR disease across the state by the middle of this month.
Next Article