For the best experience, open
https://m.agritv.live
on your mobile browser.
Advertisement

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

12:55 PM Jun 18, 2025 IST | Agri TV Desk

പേരിയിലയ്ക്ക് ഇപ്പോൾ എന്താ ഇത്ര വില? ആരോഗ്യപരമായ ഗുണങ്ങൾ തന്നെയാണ് പേരയിലയുടെ വിലവർധനവിന് പിന്നിലും . മഗ്നീഷ്യം, ഫോസ്ഫറസ്, സൾഫർ, സോഡിയം, മംഗനീസ്, വൈറ്റമിൻ സി, ബി, ഇ തുടങ്ങിയവയുടെ കലവറയാണ് പേരയില. സൗന്ദര്യ സംരക്ഷണത്തിലും കേമം. വെരിഫൈഡ് മാർക്കറ്റ് റിസർച്ച് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് 2024 ൽ പേരയില ഉത്പന്നങ്ങളുടെ ആഗോള വിപണി 411 ദശലക്ഷം അമേരിക്കൻ ഡോളറിന്റെതായിരുന്നു.

Advertisement

Guava leaf and powder

പേരയില തണലത്തോ ഡ്രൈയറിലോ വെച്ച് പൊടിച്ചു ഉണ്ടാക്കുന്ന ഗുവാ ലീഫ് പൗഡറിന് ആവശ്യക്കാർ ഏറെയാണ്. ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ ലഭ്യമാകുന്നു. വിദേശ വിപണിയിൽ കിലോയ്ക്ക് 3000 രൂപയിൽ ഏറെ വിലയും ലഭിക്കുന്നു. അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്റ്റ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി ഗുവാ പൗഡർ കയറ്റുമതിക്ക് വേണ്ട എല്ലാ സഹായങ്ങളും നിലവിൽ നൽകുന്നുണ്ട്. എങ്കിൽ പിന്നെ പേരയില കൃഷി ചെയ്ത് മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി ലാഭം നേടി കൂടെ...

Advertisement
Tags :
Advertisement