For the best experience, open
https://m.agritv.live
on your mobile browser.
Advertisement

മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ നിർമ്മാണത്തിലേക്ക് വെളിയന്നൂർ ഇ - നാട് യുവജന സംഘം

07:46 PM Nov 07, 2024 IST | Agri TV Desk

മാലിന്യ നിർമാർജന മേഖലയിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ച വെളിയന്നൂർ ഇ നാട് യുവജന സംഘം മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ നിർമ്മാണത്തിനായി പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു. ഇത് സംബന്ധിച്ച കരാറിൽ സി. എസ്. ഐ. ആർ - നാഷണൽ ഇൻസ്റ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയുമായി ഇ നാട് യുവജന സംഘം ഒപ്പുവച്ചു. മന്ത്രി വി. എൻ വാസവന്റെ സാന്നിധ്യത്തിൽ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ ശാസ്ത്രസാങ്കേതികവിദ്യഇ നാട് യുവജന സഹകരണ സംഘത്തിന് കൈമാറുന്ന ധാരണ പത്രത്തിലാണ് ഒപ്പുവച്ചത്.

Advertisement

Veliyannur E Nadu youth group

ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സി ആനന്ദ രാമകൃഷ്ണൻ, യുവജന സഹകരണ സംഘം പ്രസിഡന്റ് സജേഷ് ശശി എന്നിവരാണ് ധാരണ പത്രത്തിൽ ഒപ്പുവച്ചത്. മാലിന്യ സംസ്കരണ രംഗത്ത് ധാരാളം പ്രവർത്തനങ്ങൾക്കായി കാഴ്ചവച്ച ഇ നാട് യുവജന സഹകരണ സംഘം മലിന ജല ശുദ്ധീകരണ പ്ലാന്റിന്റെ സാങ്കേതിവിദ്യ നേടുന്നത് സഹകരണ മേഖലയ്ക്ക് കൂടുതൽ നേട്ടമായിരിക്കുമെന്നും യുവതലമുറയിൽ സംരംഭക സംസ്കാരം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളുടെ വിജയമായിരിക്കും ഇതൊന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.

Content summery : The Veliyannur E Nadu youth group, which has done excellent work in the field of waste disposal, has devised a new scheme for the construction of sewage treatment plants.

Advertisement

Tags :
Advertisement