For the best experience, open
https://m.agritv.live
on your mobile browser.
Advertisement

കർഷകരിൽ നിന്നും ഉൽപന്നങ്ങൾ സംഭരിച്ച് വിതരണം ചെയ്യുന്നതിന് ജില്ലകളിൽ ഫാം ക്ലബുകൾ രൂപീകരിക്കാൻ ഹോർട്ടികോർപ്പ്

04:59 PM Mar 31, 2025 IST | Agri TV Desk

കർഷകരിൽനിന്നും ഉൽപന്നങ്ങൾ സംഭരിച്ച് വിതരണം ചെയ്യുന്നതിന് ജില്ലകളിൽ ഫാം ക്ലബ് രൂപികരിക്കുമെന്ന് ഹോർട്ടികോർപ്പ് ചെയർമാൻ എസ് വേണുഗോപാലൻ നായരും എംഡി ജെ സജീവും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാണിജ്യാ അടിസ്ഥാനത്തിൽ കൂടുതൽ പഴം, പച്ചക്കറി, കിഴങ്ങു വർഗം എന്നിവ ഉൽപ്പാദിപ്പിക്കുന്ന കർഷകരെ ഉൾപ്പെടുത്തിയാണ് പഞ്ചായത്ത് അടിസ്ഥാനത്തിൽ ക്ലബ് രൂപീകരിക്കുക.

Advertisement

Horticorp to form farm clubs in districts to collect and distribute produce from farmers

ഭക്ഷണ സാധനങ്ങളുടെ വിതരണത്തിന് "ഗ്രാമശ്രീ ഹോർട്ടിസ്റ്റോർ" എന്ന പേരിൽ ഫ്രാഞ്ചൈസി വ്യവസ്ഥയിൽ 1000 വിതരണ കേന്ദ്രങ്ങൾ ആരംഭിക്കും. ഫാർമർ പ്രൊഡ്യൂ സർ കമ്പനികളിൽ ഉൽപ്പാദിപ്പിക്കുന്ന മൂല്യവർധിത ഉൽപ്പന്നങ്ങൾ ഹോർട്ടി സ്റ്റോറുകളിലൂടെ വിപണനം ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. പൊതുമേഖല സ്ഥാപനങ്ങൾ, കുടുബശ്രീ സംരംഭകർ, ഫാമർ പ്രൊഡ്യൂസർ കമ്പനികൾ എന്നിവയുടെ ഉൽപ്പന്നങ്ങളും ഇവിടെ ലഭ്യമാക്കും. ഫ്രാഞ്ചൈസി ആവ ശ്യമുള്ളവർക്ക് ഏപ്രിൽ 30 വരെ അപേക്ഷിക്കാം.

Content summery : Horticorp to form farm clubs in districts to collect and distribute produce from farmers

Advertisement

Tags :
Advertisement