For the best experience, open
https://m.agritv.live
on your mobile browser.
Advertisement

പയറിലെ മുഞ്ഞശല്യം അകറ്റാം; അറിയാം ഈ പ്രതിരോധ മാർഗങ്ങൾ

11:45 AM Oct 22, 2024 IST | Agri TV Desk

പയർ ചെടിയെ മുഴുവനായി നശിപ്പിക്കുന്ന കീടമാണ് മുഞ്ഞ. മുഞ്ഞയുടെ ഉപദ്രവം കാരണം പലരും പയർ കൃഷി ഉപേക്ഷിക്കേണ്ടതായി വരുന്നു. എന്നാൽ വളരെ എളുപ്പത്തിൽ മുഞ്ഞയെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കുന്നു. ഉറുമ്പുകൾ തന്നെയാണ് മുഞ്ഞയുടെ പ്രധാനവാഹകർ.ഇവ തന്നെയാണ് പയറിന്റെ കൂമ്പിൽ മുഞ്ഞയെ കൊണ്ടുവന്ന് നിക്ഷേപിക്കുന്നത്. വളരെ പെട്ടെന്ന് മുട്ടയിട്ട് പെരുകുന്ന മുഞ്ഞയുടെ വിസർജ്യമാണ് ഉറുമ്പുകളുടെ ലക്ഷണം. അതുകൊണ്ടുതന്നെ ആദ്യം മനസ്സിലാക്കേണ്ടത് പയറു ചെടിയിൽ ഉറുമ്പിന്റെ സാന്നിധ്യം കണ്ടാൽ ഒരാഴ്ചയ്ക്കകം മുഞ്ഞയുടെ സാന്നിധ്യം ഉണ്ടാകും എന്നതാണ്. മുഞ്ഞയെ പ്രതിരോധിക്കാൻ ചാരം തൂകുന്നത് നല്ലതാണ്.

Advertisement

Aphids on plants

ഇതു കൂടാതെ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കാം. പുളിച്ച തൈര് അല്ലെങ്കിൽ മോര് സ്പ്രേ ചെയ്തു കൊടുക്കുന്നതും ഇത്തരത്തിലുള്ള വൈറസ് രോഗങ്ങളെ പ്രതിരോധിക്കാൻ ഉത്തമമാണ്. അല്ലെങ്കിൽ തുടർച്ചയായി നാല് ദിവസം ഡൈ ചെയ്യുന്ന ബ്രഷ് കൊണ്ട് ഇവയെ തുടച്ചു കളയുന്നതും നല്ലതാണ്. ഒരു സ്പ്രയർ ഉപയോഗിച്ച് നല്ല ശക്തിയായി വെള്ളം ഒഴിക്കുന്നതും ഒരു പരിധിവരെ മുഞ്ഞയെ ഒഴിവാക്കാൻ സഹായിക്കുന്നു. ഇതുകൂടാതെ പുളിപ്പിച്ച കഞ്ഞിവെള്ളം ഉപയോഗിക്കുന്നതും, കഞ്ഞിവെള്ളം പുളിപ്പിച്ചതിൽ ചാരം കലക്കി തളിക്കുന്നതും നല്ലതാണ്. ഇത് കൂടാതെ ഉറുമ്പിന്റെ സാന്നിധ്യം കാണുമ്പോൾ ചാരവും കുമ്മായവും ചേർത്ത് ടാൽക്കം പൗഡർ ടിന്നിലാക്കി വെയിൽ ഉദിക്കും മുൻപേ ഇട്ടു കൊടുക്കുന്നതും നല്ലതാണ്. കൂടാതെ വെർട്ടിസീലിയം ഉപയോഗിക്കുന്നതും മുഞ്ഞയെ പ്രതിരോധിക്കാൻ ഗുണം ചെയ്യും. ഇത് കൂടാതെ വേപ്പ് അടങ്ങിയ കീടനാശിനികൾ 5 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി അതിലേക്ക് ഒരു മില്ലി പശയും ചേർത്ത് ഇലകളുടെ അടിവശത്ത് തളിച്ചു കൊടുക്കുന്നതും ഏറെ ഫലപ്രദമാണ്.

Content summery : How to get rid of aphids on plants

Advertisement

Tags :
Advertisement