കൊച്ചിയിൽ ഇനി പുഷ്പമേളക്കാലം, 41-ാമത് കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് ഡിസംബർ 22ന് തുടക്കം കുറിക്കും
ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ലവർ ഷോയ്ക്ക് കൊച്ചിൻ മറൈൻഡ്രൈവിൽ ഡിസംബർ 22ന് തുടക്കമാകുന്നു. ജില്ല അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും,ഗ്രേറ്റർ കൊച്ചി ഡെവലപ്മെന്റ് അതോറിറ്റി (ജിസിഡിഎ)യും ചേർന്നാണ് ഫ്ലവർ ഷോ നടത്തുന്നത്. ഡിസംബർ 22 മുതൽ ജനുവരി 1 വരെയാണ് ഫ്ലവർ ഷോ സംഘടിപ്പിക്കുന്നത്.54000 ചതുരശ്ര അടിയിൽ കലാപരമായി ഒരുക്കുന്ന പൂച്ചെടികളുടെയും പൂക്കളുടെയും പ്രദർശനം ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമുള്ളതായിരിക്കും.
പ്രദർശന മേളയിൽ അയ്യായിരത്തിലധികം ഓർക്കിഡുകൾ, അഡീനിയം, റോസ്, ആന്തൂറിയം, വിവിധ നിറത്തിൽ പൂക്കളുമായി വാർഷിക പൂച്ചെടികൾ, ബോൺസായി ചെടികൾ, പലതരത്തിലുള്ള സെക്കുലന്റ് ചെടികൾ, പുഷ്പലങ്കാരം, വെജിറ്റബിൾ കാർവിങ് അങ്ങനെ എല്ലാം ഉൾപ്പെടും. കൂടാതെ മിതശിതോഷ്മ കാലാവസ്ഥയിലെ പൂച്ചെടികളായ കലാലില്ലി, അമരാല്ലസ്, യുസ്റ്റോമ, ഫ്യൂഷിയ തുടങ്ങിയ സന്ദർശകർക്ക് കൗതുകം ഉണർത്തുന്നവയും പ്രദർശന മേളയുടെ ഭാഗമാകും.
ഇതിനൊപ്പം സന്ദർശകർക്ക് ആവശ്യമായ ചെടികളും വളവും മറ്റും അനുബന്ധ വസ്തുക്കളും വാങ്ങാനായി ഇന്ത്യയിലെ തന്നെ പ്രമുഖ നഴ്സറി കളുടെയും കമ്പനികളുടെയും സ്റ്റാളുകൾ ഷോയുടെ ഭാഗമാകും.ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ-9447002211,9447000804
Content summery : India's largest flower show begins on December 22 at Cochin Marine Drive.