ഓർക്കിഡുകളുടെ വിസ്മയക്കാഴ്ച ഒരുക്കി ഇരവികുളം ദേശീയോദ്യാനം
സഞ്ചാരികൾക്കായി ഓർക്കിഡുകളുടെ വമ്പൻ കളക്ഷൻ ആണ് ഇരവികുളം ദേശീയ ഉദ്യാനത്തിൽ ഒരുക്കിയിരിക്കുന്നത്. ഉദ്യാനത്തിൽ സജ്ജമാക്കിയിരിക്കുന്ന ഓർക്കിഡേറിയം കാണാൻ ധാരാളം പേരാണ് ഇവിടേക്ക് എത്തുന്നത്. ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ പുൽമേടുകളിലേക്ക് നിലവിൽ സന്ദർശകർക്ക് പ്രവേശനമില്ല. അവിടെ വളരുന്ന ഓർക്കിഡുകളെ അടുത്ത് കാണാനുള്ള സംവിധാനം മാത്രമാണ് നിലവിൽ ഒരുക്കിയിട്ടുള്ളത്. ഇതിനായി പ്രത്യേക പ്രവേശന പാസ്സ് ഇല്ല.
2021ൽ യു. എൻ. ഡി. പി, ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹായത്തോടെയാണ് ഓർക്കിഡേറിയം ഇരവികുളം ദേശീയോദ്യാനത്തിൽ സ്ഥാപിച്ചത്. ആദ്യ വിഭാഗത്തിൽ 17 ഇനം ഹൈബ്രിഡ് ഓർക്കിഡുകളാണ് ഉള്ളത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഫിലിപ്പൈൻസിൽ നിന്നും എത്തിച്ചേർന്നവയാണ് ഈ വിഭാഗത്തിൽ കൂടുതലുള്ളത്. രണ്ടാമത്തെ വിഭാഗം പ്രാദേശിക ഇനങ്ങൾക്കായാണ് ഒരുക്കിയിട്ടുള്ളത്
Content summery :Iravikulam National Park has a huge collection of orchids for tourists