For the best experience, open
https://m.agritv.live
on your mobile browser.
Advertisement

കാലാവസ്ഥ ഒരു വിഷയമേയല്ല! കോവയ്ക്ക കൃഷിയിലേക്ക് തിരിഞ്ഞോളൂ

03:56 PM Jul 18, 2024 IST | Agri TV Desk

ആഴ്ചയിലൊരിക്കലെങ്കിലും കോവയ്ക്ക തോരനായും മെഴുക്കുപുരട്ടിയായുമൊക്കെ കഴിക്കുന്നവരാണ് മിക്കവരും. എന്നാൽ ഏത് വീട്ടിലും മട്ടുപ്പാവിലും സുഗ മമായി കോവയ്ക്ക വിളവെടുക്കാവുന്നതാണ്. ഏതു കാലാവസ്ഥയിലും കോവയ്ക്ക് കൃഷി ചെയ്യാം.

Advertisement

തടിച്ച വേരും മൃദുവായ തണ്ടുമാണ്‌ ഇതിനുള്ളത്‌. വള്ളി മുറിച്ചു നട്ടാണ്‌ കോവൽ കൃഷി ചെയ്യുന്നത്‌. തുടർച്ചയായി വലിപ്പമുള്ള കായ്ഫലം തരുന്ന തായ്‌ വള്ളികളിൽ നിന്നാണ്‌ വള്ളി ശേഖരിക്കേണ്ടത്‌. നീർവാർച്ചയുള്ള മണ്ണിലാണ് കോവൽ നടേണ്ടത്. 60 മുതൽ 75 ദിവസം കൊണ്ട്‌ കോവൽ വള്ളികൾ കായ്ക്കും. വള്ളികൾ വളയുന്നതിനാലും മികച്ച വിളവ് ലഭിക്കാനുമാണ് കോവയ്ക്കയ്ക്ക് പന്തലൊരുക്കുന്നത്.

Advertisement

വെർമിവാഷ്‌, അല്ലെങ്കിൽ ഗോമൂത്രം പത്തിരട്ടി വെള്ളത്തിൽ ചേർത്തു രണ്ടാഴ്ചയിൽ ഒരിക്കൽ തടത്തിൽ ഒഴിച്ചു കൊടുക്കുക. മാസത്തിൽ രണ്ടുതവണ ചുവടു കിളച്ചിളക്കി ചാണകം ചാരം, എല്ലുപൊടി ഇവ ഏതെങ്കിലും ചേർത്തു കൊടുക്കുക.ഒരു മാസം പ്രായമായ കോവൽ ചെടികളിൽ കായയുണ്ടാകാൻ തുടങ്ങും. നനച്ചാൽ കൂടുതൽ വിളവ് ലഭിക്കും. ആഴ്ചയിൽ രണ്ട് തവണ നന നല്ലതാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ‌ കായ് പറിച്ചെടുക്കാവുന്നതാണ്.

Ivy gourd cultivation

Tags :
Advertisement