ഭക്ഷ്യ കാർഷിക മേഖല സ്റ്റാർട്ടപ്പുകൾക്ക് സഹായമേകാൻ 'കെ അഗ്ടെക് ലോഞ്ച് ഇൻക്യുബേറ്റർ പ്രവർത്തനമാരംഭിച്ചു
കാർഷിക ഭക്ഷ്യ മേഖലയിലെ സ്റ്റാർട്ട്‌പ്പുകളുടെ വളർച്ചയ്ക്ക് സഹായകമാകുന്ന കെ അഗ്ടെക് ലോഞ്ച് പേഡ് ഇൻക്യുബേറ്റർ ഇന്നുമുതൽ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തനം ആരംഭിച്ചു. ഇന്ന് രാവിലെ 11 മണിക്ക് കൃഷി വകുപ്പ് മന്ത്രി ശ്രീ. പി പ്രസാദാണ് ഉദ്ഘാടനം ചെയ്തത്. കാർഷിക സർവകലാശാല, നബാർഡ്, ഓസ്ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി സർവ്വകലാശാല എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇതിനായി 15 കോടി രൂപ കാർഷിക സർവകലാശാലയ്ക്ക് നബാർഡ് ലഭ്യമാക്കും. നബാർഡ് സംസ്ഥാനത്ത് സർവകലാശാലയ്ക്ക് നൽകുന്ന ഏറ്റവും ഉയർന്ന സാമ്പത്തിക സഹായമാണ് ഇത്. സ്റ്റാർട്ടപ്പുകൾക്കുള്ള സാമ്പത്തിക സഹായം, സാങ്കേതിക പിന്തുണ, ഉത്പന്നം വിപണിയിൽ ഇറക്കുന്നതിനുള്ള സഹായം, എന്നിവ ഇൻകുബേറ്റർ വഴി ലഭ്യമാക്കും. ഒപ്പം സംരംഭകർക്ക് രണ്ട് കോടിയോളം രൂപ അനുവദിക്കും. കാർഷിക മേഖലയിലെ പൊതുസാങ്കേതികവിദ്യകൾ, കാലാവസ്ഥ വ്യതിയാനത്തെ നേരിടാനുള്ള മാർഗങ്ങൾ എന്നിവ വികസിപ്പിക്കാനും പദ്ധതി ലക്ഷ്യമെടുക്കുന്നുണ്ട്.
Content summery : K - AgTech Launch Incubator launched to support food and agriculture startups