For the best experience, open
https://m.agritv.live
on your mobile browser.
Advertisement

പുരസ്കാര നിറവിൽ കേരളം, രാജ്യത്തെ മികച്ച ടൂറിസം വില്ലേജായി കടലുണ്ടിയും കുമരകവും തിരഞ്ഞെടുക്കപ്പെട്ടു

02:46 PM Sep 30, 2024 IST | Agri TV Desk

കേരള ടൂറിസം വീണ്ടും അംഗീകാരത്തിന്റെ നിറവിൽ. കേന്ദ്രസർക്കാരിന്റെ മികച്ച റൂറൽ ടൂറിസം വില്ലേജ് അവാർഡുകളിൽ രണ്ടെണ്ണം കേരളം സ്വന്തമാക്കി. കോട്ടയം ജില്ലയിലെ കുമരകവും കോഴിക്കോട് ജില്ലയിലെ കടലുണ്ടിയും പുരസ്കാരത്തിന് അർഹമായി. കടലുണ്ടിക്ക് ബെസ്റ്റ് റെസ്പോൺസിബിൾ ടൂറിസം വില്ലേജ് അവാർഡും, കുമരകത്തിന് ബെസ്റ്റ് അഗ്രി ടൂറിസം വില്ലേജ് പുരസ്കാരവും ലഭിച്ചു. തുടർച്ചയായ രണ്ട് വർഷമാണ് ഉത്തരവാദിത്വ പ്രവർത്തനങ്ങളിലൂടെ കേരളം മികച്ച നേട്ടം സ്വന്തമാക്കുന്നത്. ഉത്തരവാദിത്ത ടൂറിസം മിഷൻ പദ്ധതി നടപ്പിലാക്കിയതിനാണ് നേട്ടം കരസ്ഥമായത്.

Advertisement

Kadulundi and Kumarakam were selected as the best tourism villages in the country
Kadulundi and Kumarakam were selected as the best tourism villages in the country

കഴിഞ്ഞ തവണ കാന്തല്ലൂരിനാണ് പുരസ്കാരം ലഭിച്ചത്. ഇന്ത്യയിലെ ആദ്യ ഉത്തരവാദിത്ത ടൂറിസ്റ്റ് പ്രവർത്തനങ്ങൾ ആരംഭിച്ച സ്ഥലമാണ് കുമരകം. കാർഷിക പ്രവർത്തനങ്ങൾക്ക് വിഘാതം ഏൽപ്പിക്കാതെ വിനോദസഞ്ചാരം വിജയകരമായി നടപ്പാക്കിയതിനാണ് ഇത്തവണ കുമരകം പുരസ്കാരത്തിന് അർഹമായത്. ന്യൂഡൽഹി വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് പുരസ്കാരങ്ങൾ സമ്മാനിച്ചു. കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിസ് കെ രൂപേഷ് കുമാർ, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ധന്യ സാബു, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുഷ വി വി എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

Content Summery : Kadulundi and Kumarakam were selected as the best tourism villages in the country

Advertisement

Tags :
Advertisement