For the best experience, open
https://m.agritv.live
on your mobile browser.
Advertisement

കേരള കാർഷിക സർവകലാശാല ' തേനീച്ച വളർത്തൽ' എന്ന വിഷയത്തിൽ സൗജന്യ പരിശീലനം നൽകുന്നു

05:27 PM Nov 21, 2024 IST | Agri TV Desk

കേരള കാർഷിക സർവകലാശാല ഇ -പഠന കേന്ദ്രം തേനീച്ച വളർത്തൽ എന്ന വിഷയത്തിൽ സൗജന്യ ഓൺലൈൻ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് ഡിസംബർ മാസം രണ്ടിന് ആരംഭിക്കുന്നു. ഈ കോഴ്സിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ അടുത്തമാസം ഒന്നാം തീയതിക്ക് മുൻപ് രജിസ്റ്റർ ചെയ്യേണ്ടതാണ്. 20 ദിവസം ദൈർഘ്യമുള്ള കോഴ്സ് പൂർണമായും മലയാളത്തിൽ പരിശീലിപ്പിക്കുന്നു. 9 സെക്ഷനുകളിലായി കോഴ്സ് പൂർത്തിയാക്കും.

Advertisement

Kerala Agricultural University provides free training on 'Beekeeping'

ഫൈനൽ പരീക്ഷ പാസാവുന്ന വ്യക്തികൾക്ക്‌ നിശ്ചിത ഫീസ് ഈടാക്കി സർട്ടിഫിക്കറ്റും നൽകുന്നതാണ്. www.celkau.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഈ പരിശീലന കോഴ്സിൽ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവർക്ക് ഡിസംബർ രണ്ടു മുതൽ പ്രവേശനം എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ക്ലാസുകളിൽ പങ്കെടുക്കാവുന്നതാണ്.

Content summery : Kerala Agricultural University provides free training on 'Beekeeping'

Advertisement

Tags :
Advertisement