ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

കർഷകർക്ക് വിവിധ കാർഷിക യന്ത്ര ഉപകരണങ്ങളിൽ പ്രവർത്തി പരിചയം നേടാൻ അവസരം, പരിശീലന പരിപാടിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാം

04:17 PM Oct 03, 2024 IST | Agri TV Desk
kerala agrculture department provides opportunity to farmers to get experience in various agriculture machineries

കർഷകർക്കായി വിവിധ കാർഷിക യന്ത്ര ഉപകരണങ്ങളിൽ ( ട്രാക്ടർ,പവർ ടില്ലർ, ഞാറ് നടീൽ യന്ത്രം, ഗാർഡൻ ടില്ലർ, പുല്ല് വെട്ടിയന്ത്രം, മരം മുറിക്കുന്ന യന്ത്രം, തെങ്ങ് കയറ്റത്തിനുള്ള യന്ത്രം) പ്രവർത്തി പരിചയം നേടുന്നതിനും അവയുടെ റിപ്പയർ, മെയിന്റനൻസ്, ഓപ്പറേഷൻ എന്ന വിഭാഗങ്ങളിൽ പരിശീലനം നൽകുന്നതിനും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ നിർദ്ദേശം നൽകിയിരിക്കുകയാണ്.

Advertisement

Kerala agriculture department provides opportunity to farmers to get experience in various agriculture machineries

കാർഷിക മേഖലയിലെ ഇത്തരം പരിശീലനത്തിന് താല്പര്യമുള്ളവരെ മാത്രം പരിഗണിച്ചുകൊണ്ട് 2024 ഒക്ടോബർ 17 മുതൽ ആരംഭിക്കുന്ന പരിശീലന പരിപാടിയിൽ ഓരോ ബാച്ചിലും 30 പേർ അടങ്ങുന്ന അഞ്ചു ബാച്ചുകളായി റസിഡൻഷ്യൽ ട്രെയിനിങ് നടത്താനാണ് ഉദ്ദേശിക്കുന്നത്. മത്സരാർത്ഥികൾക്ക് താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. കേരളത്തിൽ 14 ജില്ലകളിൽ നിന്നും പരിശീലന താല്പര്യമുള്ളവർ 0471 2481763 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

An opportunity for farmers to gain hands-on experience in various agricultural machinery, those who wish to be a part of the training program can apply now

Advertisement

Tags :
agriculture machineriesKerala Agriculture Department
Advertisement
Next Article