For the best experience, open
https://m.agritv.live
on your mobile browser.
Advertisement

ഗ്രോത്ത് പൾസ്: സംരംഭകർക്ക് പരിശീലനം

09:23 PM Nov 14, 2024 IST | Agri TV Desk

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്പ്‌മെന്റ് അഞ്ച് ദിവസത്തെ ഗ്രോത്ത് പൾസ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നവംബർ 19 മുതൽ 23 വരെ കളമശ്ശേരി ക്യാമ്പസിലാണ് പരിശീലനം. നിലവിൽ സംരംഭം തുടങ്ങി അഞ്ച് വർഷത്തിൽ താഴെ പ്രവൃത്തി പരിചയമുള്ള സംരംഭകർക്ക് പങ്കെടുക്കാം.

Advertisement

ഫീസ്: 3540 രൂപ. താമസം ആവശ്യമില്ലാത്തവർക്ക് 1500 രൂപ. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് 2000 രൂപ. താമസം ആവശ്യമില്ലാത്തവർക്ക് 1000 രൂപ. താൽപര്യമുള്ളവർ www.kied.info/training-calender/എന്ന വെബ് സൈറ്റിൽ ഓൺലൈനായി നവംബർ 15 ന് മുമ്പ് അപേക്ഷ സമർപ്പിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. ഫോൺ: 0484 2532890,0484 2550322, 9188922785.

Advertisement

Content summery : Kerala Institute for Entrepreneurship Development is organizing a five-day Growth Pulse training program.

Tags :
Advertisement