പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഇതാ സംരംഭകർക്കായി അഞ്ചുദിവസത്തെ ശില്പശാല
12:23 PM Sep 23, 2024 IST | Agri TV Desk
പുതിയ സംരഭം തുടങ്ങാൻ താൽപര്യപ്പെടുന്നവർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് അഞ്ച് ദിവസത്തെ ശിൽപശാല സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 24 മുതൽ 28 വരെ കളമശ്ശേരി കെഐഇഡി ക്യാമ്പസിലാണ് പരിശീലനം. 3540 രൂപയാണ് പരിശീലന ഫീസ്, താമസം ആവശ്യമില്ലാത്തവർക്ക് 1500 രൂപ.
Advertisement
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് 2000രൂപ താമസം ഉൽപ്പെടെയും, 1000രൂപ താമസം കൂടാതെയുമാണ് ഫീസ്. താൽപര്യമുള്ളവർ http://kied.info/training-calender/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി സെപ്റ്റംബർ 22ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ മാത്രം ഫീസടച്ചാൽ മതി.
ഫോൺ: 9188922800
Advertisement
Kerala Institute for Entrepreneurship Development is organizing a five-day workshop for those interested in starting a new venture.