ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

പഴമയും പുതുമയും ചേർന്നൊരു വീട്, ആരും കൊതിക്കും കേരളത്തനിമയുള്ള ഈ തറവാട് വീട്

05:50 PM Dec 14, 2023 IST | Agri TV Desk

പഴമയും പുതുമയും ചേർന്ന ഒരു തറവാടാണ് കോട്ടയം പൂഞ്ഞാറിലെ പുളിക്കൽ വീട്. 150 വർഷം പഴക്കമുള്ള പഴയ വീടിനെ അതേ രീതിയിൽ നിലനിർത്തി ലാൻഡ്സ്കേപ്പിന്റെ ഭംഗി കൂട്ടി ഒരുക്കിയ ഈ തറവാട് കണ്ടാൽ ആരും ഒന്ന് നോക്കി നിന്നു പോകും. ഗാർഡൻ മാത്രമല്ല പഴവർഗങ്ങളും, മീൻ കുളവും എല്ലാം ചേർന്ന ഈ തറവാട് വീട്ടിലെത്തിയാൽ ഒരു റിസോർട്ടിൽ എത്തിയ പ്രതീതിയാണ്. അത്രയ്ക്കുണ്ട് ഈ വീടിൻറെ ഭംഗി.

Advertisement

ഈ വീടിൻറെ ഉടമസ്ഥരായിരുന്ന തോമസിനെയും ടെസിയുടെയും ആശയമായിരുന്നു ഗാർഡൻ ലാൻഡ്സ്കേപ്പിംഗ്. വീട്ടുമുറ്റത്ത് 700 ഓളം ചെടിച്ചട്ടികളിലായി ഇപ്പോൾ ഓർക്കിഡും യുഫോർബിയും ബിഗോണിയേയും തുടങ്ങി നിരവധി ചെടികൾ നിര നിരയായി നിൽക്കുന്ന കാഴ്ച നയന മനോഹരം തന്നെയാണ്.

Advertisement
Tags :
VIDEO
Advertisement
Next Article