കുടുംബശ്രീ സംയോജിത ഫാര്‍മിങ് ക്ലസ്റ്ററുകള്‍ ആരംഭിക്കും
കുടുംബശ്രീ ജില്ലാ മിഷന്‍ കാര്‍ഷിക ഉപജീവന മേഖലയില്‍ ഫാര്‍മിങ് ക്ലസ്റ്റര്‍ പദ്ധതി ആരംഭിക്കുന്നു. കാര്‍ഷിക മേഖലയിലെ ഉല്‍പാദനക്ഷമതയും മൂല്യ വര്‍ധന സാധ്യതകളും വര്‍ധിപ്പിക്കുക, കര്‍ഷകര്‍ക്ക് സ്ഥഥിരവരുമാനം ഉറപ്പുവരുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. കാര്‍ഷിക വിള ഉല്‍പാദനം, ലൈവ് സ്റ്റോക്‌സ്, മത്സ്യബന്ധനം, കാര്‍ഷിക സംരംഭങ്ങള്‍, കസ്റ്റം ഹയറിങ് സെന്റര്‍ എന്നിവ പദ്ധതിയുടെ ഭാഗമായി ആരംഭിക്കുമെന്ന് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
ജില്ലയിലെ മാലൂര്‍, വയക്കര, ചെറുതാഴം, തില്ലങ്കേരി, കുറുമാത്തൂര്‍, പടിയൂര്‍ സിഡിഎസ് കളിലായി 300 കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് ക്ലസ്റ്റര്‍ രൂപീകരിക്കുന്നത്. മൂന്ന് വര്‍ഷം കാലാവധിയില്‍ 40 ലക്ഷം രൂപ ഓരോ ക്ലസ്റ്ററുകള്‍ക്കും അനുവദിക്കും. കൃഷിയില്‍ നിന്നുള്ള മികച്ച ഉത്പാദനം കണ്ടെത്തി മൂല്യ വര്‍ധന സാധ്യത പ്രയോജനപ്പെടുത്തുന്ന ഗ്രേഡിങ്, പ്രോസസ്സിംഗ്, സോര്‍ട്ടിങ്, ബ്രാന്‍ഡിംഗ് ചെയ്ത് ഐ എഫ് സി സെന്ററുകള്‍ സ്ഥാപിച്ച് വിപണനവും നടത്തും.
Content summery : Kudumbashree Integrated Farming Clusters will be started