പുല്ല് മാത്രമല്ല കാലികൾക്ക് തീറ്റയായി പയർവർഗ ചെടികളും; കൃഷിയിറക്കാം തമിഴ്നാടിൻ്റെ വൻപയർ
പുല്ലു മാത്രമല്ല കാലികൾക്ക് പയർവർഗ ചെടികളും തീറ്റായക്കുന്നത് വഴി സാന്ദ്രിതാഹാരത്തിന്റെ അളവ് ഗണ്യമായികുറയ്ക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. വേഗത്തിൽ വളരുകയും ഉത്പാദനക്ഷമതയുമുള്ള വിളയാണ് വൻപയർ. കാലികൾക്ക് ആവശ്യത്തിനുള്ള മാസ്യവും ഇതിൽ നിന്ന് ലഭിക്കും. തീറ്റപ്പുല്ലിന് വേണ്ടത്രസ പരിചരണവും പയറിന് ആവശ്യമില്ല.
കാലിത്തീറ്റയ്ക്കായി തമിഴ്നാട് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത വൻപയറിനമാണ് സിഒ(എഫ്സി)8. ചെടികൾ 50 ശതമാനം പൂക്കുന്ന ഘട്ടത്തിലാണ് കാലിത്തീറ്റയാക്കേണ്ടത്. ആറു കിലോ പയർചെടി ഒരു കിലോ ഖരാഹാരത്തിനു പകരമാകും.
കൃഷിയിടം നന്നായി ഉഴുത് ഏക്കറിന് അഞ്ചു ടൺ ചാണകം ചേർത്ത ശേഷം 30 സെ.മീ. അകലത്തിൽ ചാലുണ്ടാക്കി 15 സെ.മീ. അകലത്തിൽ വിത്തിടാം. ഒരേക്കറിന് പത്ത് കിലോ വിത്ത് വേണ്ടി വരും. വിതച്ച് രണ്ട് മാസം കഴിയുമ്പോൾ വിളവെടുപ്പ് നടത്താം. ഒരു ഏക്കറിൽനിന്ന് ശരാശരി 12 ടൺ പയർച്ചെടി ലഭിക്കും. ചോളവും പയറും ഇടകലർത്തിയും കൃഷിചെയ്യാം. പയർ കാലിത്തീറ്റയായി നൽകുമ്പോൾ കമ്പനം പോലുള്ള ഉദരരോഗങ്ങൾ ഒഴിവാക്കാൻ പച്ചപ്പുല്ലോ വൈക്കോലോ കലർത്തി നൽകാം.
Leguminous plants as fodder for cattle