ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

വളർത്തുനായകൾക്ക് ലൈസ൯സ് ഇല്ലേ? ഇല്ലെങ്കിൽ ഇനി പിടി വീഴും ...

05:31 PM Sep 05, 2022 IST | Agri TV Desk

സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണവും പേവിഷബാധയും വർധിച്ചു വരുന്ന പ്രത്യേക സാഹചര്യത്തിൽ വളർത്തുനായകൾക്ക് ലൈസൻസ് നിർബന്ധമാക്കുന്നു. ലൈസ൯സ് വ്യവസ്ഥകൾ പാലിക്കാതെ വീടുകളിലും മറ്റും നായ്ക്കളെ വളർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാ൯ പഞ്ചായത്തുകളോട് ആവശ്യപ്പെട്ട് പഞ്ചായത്ത് ഡയറക്ടർ ഉത്തരവിറക്കി. ഗ്രാമപഞ്ചായത്തിന്റെ ലൈസൻസ് ചട്ടങ്ങൾ അനുശാസിക്കുന്ന പ്രകാരല്ലാതെ ഒരാളും നായകളെ വളർത്താൻ പാടുള്ളതല്ല. കൂടാതെ വീടുകളിൽ വളർത്തുന്ന എല്ലാ നായകൾക്കും നിർദ്ദിഷ്ട വാക്സിനേഷ൯ നിർബന്ധമായും നൽകിയിരിക്കണം. ഇതിനായി എല്ലാവരും മൃഗാശുപത്രികൾ മുഖേനയുള്ള സൗജന്യ സേവനം പ്രയോജനപ്പെടുത്തണം.ഇത് സംബന്ധിച്ച നി൪ദ്ദേശങ്ങൾ അടങ്ങിയ നോട്ടീസുകൾ പൊതുജനങ്ങളുടെ അറിവിലേയ്ക്ക് നൽകണമെന്ന് പഞ്ചായത്ത് സെക്രട്ടറിമാർക്ക് നൽകിയ ഉത്തരവിൽ പറയുന്നു .

Advertisement

സർക്കുലർ തിയതി മുതൽ (26.08.2022) പതിനഞ്ചു ദിവസത്തിനുള്ളിൽ മുഴുവൻ വളർത്തുനായകൾക്കും ലൈസ൯സ്, വാക്സിനേഷ൯ എന്നിവ എടുത്തിട്ടുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ ഉറപ്പുവരുത്തുകയും വേണം. കൂടാതെ വാർഡ് തലത്തിൽ വാക്സിനേഷൻ ക്യാമ്പുകൾ ,പേവിഷബാധ, വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന പ്രവണത എന്നീ വിഷയങ്ങളിൽ ബോധവൽക്കരണം നടത്തണമെന്നും ഉത്തരവിൽ പറയുന്നു .ആനിമൽ ബർത്ത് കൺട്രോൾ ( A.B.C) നടപ്പിലാക്കാത്ത പഞ്ചായത്തുകളിൽ അടിയന്തിരമായി മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാനും നി൪ദ്ദേശം നൽകി.

Advertisement
Tags :
dog vaccinelicense to dogPet dogs
Advertisement
Next Article