ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

കേന്ദ്ര ബഡ്ജറ്റിൽ കാർഷിക മേഖലയ്ക്ക് പ്രഥമ പരിഗണന, കാർഷിക വായ്പ പരിധി 5 ലക്ഷമാക്കി ഉയർത്തി

05:22 PM Feb 01, 2025 IST | Agri TV Desk

 

Advertisement

കാർഷിക മേഖലയ്ക്ക് കൈത്താങ്ങായി കേന്ദ്ര ബഡ്ജറ്റ്. കിസാൻ ക്രെഡിറ്റ് കാർഡ് വഴിയുള്ള വായ്പ പദ്ധതിയുടെ പരിധി മൂന്ന് ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി ഉയർത്തി. ഇത് ഏഴരക്കോടി കർഷകർ, മത്സ്യത്തൊഴിലാളികൾ, ക്ഷീരകർഷകർ എന്നിവർക്ക് ഗുണംചെയ്യണമെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞത്. ഇതിനൊപ്പം 'പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന' പദ്ധതിയും പ്രഖ്യാപിച്ചു. സംസ്ഥാനങ്ങളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക.കാർഷിക ഉത്പാദനം കുറഞ്ഞ മേഖലയ്ക്ക് കൂടുതൽ ധനസഹായം നൽകും. രാജ്യത്തെ 100 ജില്ലകൾക്കാണ് ആദ്യഘട്ടത്തിൽ സഹായം ലഭ്യമാക്കുക. ഇത് 1.7 കോടി കർഷകർക്ക് ഗുണം ചെയ്യും എന്നാണ് പദ്ധതി പ്രഖ്യാപനം.

 

Advertisement

Loan limit for Kisan Credit Card scheme increased from Rs 3 lakh to Rs 5 lakh

താമര വിത്തുകളുടെ കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബീഹാറിൽ മഖാന ബോർഡ് രൂപവൽക്കരിക്കും. മഖാനയുടെ ഉൽപാദനവും വിപണനവും ഉറപ്പാക്കാൻ ബോർഡ് പ്രയോജനപ്പെടുത്തും. ധാന്യവിളകളുടെ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ ആറുവർഷമിഷൻ പ്രഖ്യാപിച്ചു. വിള ഗവേഷണത്തിന് ബഡ്ജറ്റിൽ വിഹിതം നീക്കിവെച്ചിട്ടുണ്ട്. പരുത്തി കൃഷി വികസനത്തിന് അഞ്ച് വർഷ പദ്ധതിയും പ്രഖ്യാപിച്ചു. ടെക്സ്റ്റൈൽ സെക്ടറുമായി ബന്ധപ്പെട്ട് കൂടുതൽ പദ്ധതി രൂപവൽക്കരിക്കാനും ആലോചിക്കുന്നു. തുവരപ്പരിപ്പ്, ഉഴുന്ന് പരിപ്പ് ചുവന്ന പരിപ്പ് എന്നീ ധ്യാനങ്ങൾക്കായി പ്രത്യേക പദ്ധതിയും ഉണ്ട് കർഷകരിൽ നിന്ന് ധാന്യം ശേഖരിച്ച് വിപണനം ഉറപ്പാക്കും. പച്ചക്കറികൾക്കും പഴങ്ങൾക്കും സംസ്ഥാനങ്ങളുമായി ചേർന്ന് പദ്ധതി രൂപവൽക്കരിക്കും.

Content summery : Loan limit for Kisan Credit Card scheme increased from Rs 3 lakh to Rs 5 lakh

Tags :
budgetUNIONBUDGET
Advertisement
Next Article