കേരള സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കളിമൺപാത്ര നിർമാണ വിപണന മേഖലകളിൽ നടപ്പിലാക്കുന്ന വായ്പ് പദ്ധതി പ്രകാരം 2024-25 വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. കളിമൺപാത്ര നിർമാണ മേഖലയിലെ വനിതാ സ്വയംസഹായ സംഘങ്ങൾക്കാണ് വായ്പ നൽകുന്നത്. ഒക്ടോബർ 25നകം അപേക്ഷ സമർപ്പിക്കണം.
Advertisement
Loans to Women Self Help Groups
കുടുംബശ്രീ സി.ഡി.എസുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും കോർപ്പറേഷൻ മാർഗരേഖ പ്രകാരം വായ്പ യോഗ്യത നേടുന്നതുമായ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് വായ്പ അനുവദിക്കും. ബന്ധപ്പെട്ട സി.ഡി.എസ് മുഖേനയാണ് അപേക്ഷ നൽകേണ്ടത്. വിശദവിവരങ്ങൾക്ക്: www.keralapottery.org