സംസ്ഥാനത്ത് അയല വില കുത്തനെ കുറഞ്ഞു. കേരളതീരത്ത് അയല സുലഭമായി ലഭിക്കുന്നതിനാലാണ് മാർക്കറ്റിൽ അയല വില കുത്തനെ ഇടിഞ്ഞത്. നിലവിൽ അയലക്ക് കിലോക്ക് വെറും 30 രൂപയാണ് ഉള്ളത്.
Advertisement
Mackerel price decreasing in fish market
മാർക്കറ്റിൽ അയലയുടെ വില കുറഞ്ഞതോടെ കച്ചവടക്കാർ വ്യവസായിക ആവശ്യത്തിനാണ് അയല നൽകുന്നത്. ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെന്ററുകളിലും പെട്ടിക്ക് കിട്ടുന്നത് 700 രൂപയിലും താഴെയാണെന്ന് കച്ചവടക്കാർ പറയുന്നു. കേരളത്തിന് പുറത്തുള്ള ഫാക്ടറുകളിലേക്ക് തീറ്റ, വളം, മീൻ ഓയിൽ ഉപയോഗിച്ചുള്ള ഔഷധങ്ങൾ തുടങ്ങിയവയുടെ നിർമ്മാണത്തിനാണ് അയല പ്രധാനമായും നൽകുന്നത്.
Content summery : Mackerel prices have come down sharply in the state