ചുങ്കത്തറ ജില്ലാ കൃഷി ഫാമിൽ ജനുവരി 2 മുതൽ 6 വരെ അന്താരാഷ്ട്ര കാർഷിക പ്രദർശന വിപണന മേള നിറപൊലി അഗ്രി എക്സ്പോ നടത്തുന്നു
മലപ്പുറം ജില്ലാ പഞ്ചായത്ത് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ചുങ്കത്തറ ജില്ലാ കൃഷി ഫാമിൽ ജനുവരി 2 മുതൽ 6 വരെ അന്താരാഷ്ട്ര കാർഷിക പ്രദർശന വിപണന മേള നിറപൊലി അഗ്രി എക്സ്പോ നടത്തുന്നു.
സംസ്ഥാന കാർഷിക വികസന കർഷക വകുപ്പിന്റെ സ്ഥാപനങ്ങളുടെ സ്റ്റാളുകൾക്ക് പുറമേ കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന രാജ്യത്തെ വിവിധ സ്ഥാപനങ്ങളുടെ നൂറോളം സ്റ്റാളുകൾ മേളയിൽ ഉണ്ടാകും വിവിധങ്ങളായ നടീൽ വസ്തുക്കൾ, മൂല്യ വർദ്ധിത കാർഷിക ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വില്പനയും മേളയിൽ ഉണ്ടാകും. ആധുനിക കാർഷിക യന്ത്രസാമഗ്രികളുടെ പ്രദർശനം, വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ, കുട്ടികൾക്കുള്ള പിക്നിക് പാർക്ക്, ഫുഡ് കോർട്ട് തുടങ്ങിയവയും സജ്ജീകരിക്കും. മേളയോട് അനുബന്ധിച്ച് വിവിധ വിഷയങ്ങളിൽ കാർഷിക സെമിനാറുകളും സംഘടിപ്പിക്കും.
Content summery : Malappuram District Panchayat is organizing the Nirapoli Agri Expo at Chungathara District Agriculture Farm