For the best experience, open
https://m.agritv.live
on your mobile browser.
Advertisement

ശരീരത്തേക്കാൾ വലിയ കണ്ണ്; ഭാരം 160 ഗ്രാം വരെ മാത്രം; അപൂർവ ജീവിയുടെ ചിത്രം പകർത്തി മലയാളി ഡോക്ടർ

05:39 PM Jul 01, 2024 IST | Agri TV Desk

ലോകത്തിലെ ഏറ്റവും ചെറിയ പ്രൈമേറ്റ് ഫിലിപ്പൈൻസ് ടാർസിയറിൻ്റെ ചിത്രം പകർത്തി മലയാളി ഡോക്ടർ. മനുഷ്യൻ ഉൾപ്പെടുന്ന സസ്തനികളിൽ ബുദ്ധിവികാസമുള്ള പ്രൈമേറ്റ് ഗോത്രത്തിൽ പെട്ട ഈ ജീവിയെ ഫിലിപ്പൈൻസ് ബഹോളിലെ ടാർസിയർ സങ്കേതത്തിൽ നിന്നാണ് ഡോക്ടർ എൻ.ജെ. നടരാജൻ പകർത്തിയത്.

Advertisement

മാവുമാഗ് എന്നറിയപ്പെടുന്ന ഈ ജീവിക്ക് 85 മുതൽ 160 മില്ലിമീറ്റർ ഉയരവും 80 ഗ്രാം മുതൽ 160 ഗ്രാം വരെ ഭാരവുമുണ്ട്. വലിയ കണ്ണുകളാണ് ഇവയുടെ പ്രത്യേകത. അവ തലയോട്ടിയിൽ ഉറപ്പിച്ചപോലെയാണ്. തല 180 ഡിഗ്രി തിരിക്കാൻ കഴിയും.

Advertisement

ഫിലിപ്പൈൻസ് ബഹോളിലെ ടാർസിയർ സങ്കേതത്തിൽ മാത്രമാണ് ഈ ജീവിയെ കാണാൻ സാധിക്കൂ. ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന കുട്ടിതേവാങ്കുമായി സാമ്യം തോന്നുമെങ്കിലും ആൾ വേറെയാണ്. കുട്ടിതേവാങ്കിന് വാലില്ല, എന്നാൽ ടാർസിയറിന് വാലുണ്ട്.

malayali doctor clicks philippine tarsier

Tags :
Advertisement