ഓസ്‌ട്രേലിയന്‍ മണ്ണിലെ മലയാളി കൃഷി വിശേഷം
ലോക്ഡൗണ്‍ കാലം കൃഷിക്കായി മാറ്റിവെക്കാന്‍ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് അഗ്രി ടിവി ഒരുക്കുന്ന ക്യാമ്പയിനാണ് 'വീട്ടിലിരിക്കാം വിളയൊരുക്കാം'. ചെറുതോ വലുതോ ആയ കൃഷി മറ്റുള്ളവര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്താന്‍ നിങ്ങള്‍ക്ക് അഗ്രി ടിവി ഇതിലൂടെ അവസരമൊരുക്കുകയും ചെയ്യുന്നു. അത്തരമൊരു കൃഷിയിടം പരിചയപ്പെടുത്തുകയാണ് സുനിലും ഭാര്യ ആര്യയും. കേരളത്തില്‍ നിന്നല്ല വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്നുള്ള കൃഷി വിശേഷങ്ങളാണ് ഈ മലയാളി കുടുംബം പങ്കുവെക്കുന്നത്. പത്തുവര്‍ഷമായി ഇവര്‍ ഇവിടെയാണ് താമസം. സ്വന്തമായി വീടുംസ്ഥലവുമായപ്പോള്‍ കൃഷിക്കും പൂന്തോട്ടത്തിനുമായി സ്ഥലംമാറ്റിവെക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിച്ചു. അതിന്റെ ഫലവും ലഭിച്ചു.
മത്തന്‍, പാവയ്ക്ക, കോവയ്ക്ക, പയര്‍, വെണ്ട, പപ്പായ, നാടന്‍ ചേമ്പ്, ബീറ്റ്‌റൂട്ട്, കറിവേപ്പില, വാഴ, കപ്പ, പ്ലാവ്,മുരിങ്ങ, കറ്റാര്‍വാഴ, ഓറഞ്ച്, നാരകം, തുടങ്ങി വിവിധ ഇനങ്ങളാണ് ഇവര്‍ ഇവിടെ കൃഷി ചെയ്യുന്നത്. കോഴിയെയും വളര്‍ത്തുന്നുണ്ട്. കോഴിയ്ക്ക് നടക്കാനും മുട്ടയിടാനുമെല്ലാം പ്രത്യേകം സ്ഥലവും ഇവിടെ ഒരുക്കിയ നല്‍കിയിട്ടുണ്ട്.
ടെലികമ്മ്യൂണിക്കേഷന്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ് സുനില്‍. ആര്യ നഴ്‌സാണ്.