ഏക്കർ കണക്കിന് കൃഷി ചെയ്യേണ്ട, ടെറസിൽ കൃഷി നടത്തി വരുമാനം കൊയ്യാം; നടാം ഔഷധച്ചെടികൾ
ഇന്ത്യക്ക് പുറമേ മറ്റ് രാജ്യങ്ങളിലും ആയുർവേദ മരുന്നുകൾക്ക് ആവശ്യക്കാരേറെയാണ്. എന്നാൽ ഇവയുടെ ലഭ്യതക്കുറവ് വിപണിയെ സാരമായി ബാധിക്കുന്നുണ്ട്.കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങാവുന്ന ഏറ്റവും മികച്ച വരുമാന മാർഗമാണ് വാസ്തവത്തിൽ ആയുർവേദച്ചെടികളുടെ കൃഷി.
തുളസി തന്നെയാണ് താരം. കതിര് മുതൽ വേര് വരെ ഔഷധഗുണങ്ങൾ കൽപിക്കുന്ന തുളസി ആവശ്യത്തിന് ലഭിക്കുന്നില്ലെന്നാണ് ഔഷധ നിർമ്മാണക്കമ്പനികൾ വ്യക്തമാക്കുന്നത്. ചുമയ്ക്കുള്ള മരുന്ന് മുതൽ കാൻസറിനുള്ള മരുന്നുകൾ വരെ ആയുർവേദത്തിൽ നിർമിക്കുന്നത് തുളസി ഉപയോഗിച്ചാണ്.
ഇരട്ടിമധുരം, തിപ്പലി, കറ്റാർവാഴ തുടങ്ങിയവയ്ക്കും ആവശ്യക്കാരേറെയാണ്. ഇവയിൽ പല മരുന്ന് ചെടികളും ഗ്രോ ബാഗുകളിലും മറ്റുമായി ടെറസിലും വളർത്താവുന്നതാണ്. ഏക്കറുകൾ കൃഷി ചെയ്യുന്നതിന് പകരം വീടുകളിൽ ലഭ്യമായ സ്ഥലത്ത് മുതൽ മുടക്ക് ഒന്നുമില്ലാതെ തന്നെയും ഔഷധസസ്യങ്ങൾ കൃഷി ചെയ്യാം. ഓരോ ഔഷധ സസ്യങ്ങളുടെയും കൃഷി വ്യത്യസ്തമാണ്. നടുന്ന രീതി മുതൽ വിളവെടുപ്പ് വരെ മാറ്റങ്ങളുണ്ട്. അതിനാൽ തന്നെ ഔഷധകൃഷിക്ക് തയ്യാറെടുക്കുന്നവർ കൃഷി രീതികൾ മനസിലാക്കേണ്ടത് പ്രധാനം.
Medicinal plants cultivation