For the best experience, open
https://m.agritv.live
on your mobile browser.
Advertisement

അറിഞ്ഞിരിക്കാം മുക്കുറ്റിയുടെ ഔഷധഗുണങ്ങള്‍

11:15 AM Oct 30, 2024 IST | Agri TV Desk

അപ്രധാനമെന്ന് കരുതി നമ്മള്‍ അവഗണിക്കുന്ന ഔഷധഗുണങ്ങളേറെയുള്ള ചെടികള്‍ ധാരാളമുണ്ട്. അതേ കുറിച്ചുള്ള അറിവില്ലായ്മയാകാം പലപ്പോഴും അത്തരം ചെടികളെ അവഗണിക്കാന്‍ കാരണം. അടുത്ത തലമുറയ്ക്കായി ഇത്തരം ചെടികള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്. അവയിലൊന്നാണ് ദശപുഷ്പങ്ങളില്‍പ്പെട്ട മുക്കുറ്റി.

Advertisement

തെങ്ങിന്റെ മിനിയേച്ചര്‍ രൂപമായതിനാല്‍ നിലം തെങ്ങ് എന്നും മുക്കുറ്റിയ്ക്ക് പേരുണ്ട്. രാജ്യത്തുടനീളം പല ഇനങ്ങളില്‍ കാണുന്ന മുക്കുറ്റി കേരളത്തില്‍ മഞ്ഞ പൂക്കളുള്ള ഇനമായാണ് കണ്ടുവരുന്നത്. മുക്കുറ്റിയുടെ ആയുസ് ഒരു വര്‍ഷമാണ്.

mukkutti

സര്‍വ രോഗത്തിനുമുള്ള ഔഷധമാണ് മുക്കുറ്റി.

Advertisement

വയറിളക്കത്തിന് മുക്കുറ്റി സമൂലം മോരില്‍ അരച്ച് കുടിക്കുക. വയറ്റില്‍ അള്‍സര്‍ ഉള്ളവര്‍ പുളിക്കാത്ത മോരില്‍ മുക്കുറ്റി അരച്ച് രാവിലെ വെറും വയറ്റില്‍ ഏഴ് ദിവസം കഴിക്കുക. മൂത്രക്കല്ല് ഇളകുന്നതിന് മുക്കുറ്റി വേര് അരച്ച് ഉരുട്ടി കഴിക്കുക. വിട്ടുമാറാത്ത ചുമയ്ക്ക് മുക്കുറ്റി ചതച്ച നീര് ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസം രണ്ട് നേരം കഴിക്കുക. ആസ്തമക്ക് മുക്കുറ്റി സമൂലം അരച്ച് ഇളനീരില്‍ കലക്കി കുടിക്കുക. മുക്കുറ്റി അരച്ച് തേനില്‍ ചാലിച്ച് കഴിച്ചാല്‍ കഫകെട്ട് മാറുന്നു. പനിക്ക് മുക്കുറ്റി സമൂലം അരച്ച് കുടിക്കാം. നീര്‍ക്കെട്ടിനും പഴകിയ ത്വക്ക് രോഗത്തിനും മുക്കുറ്റി അരച്ചിടുക. പ്രമേഹം എത്രയായാലും മുക്കുറ്റി ഇട്ട് വെന്ത വെള്ളം കുടിച്ചാല്‍ പ്രമേഹം സാധാരണ നിലയിലേക്ക് മടങ്ങും. ഈ വെള്ളം ദാഹശമിനിയായും ഉപയോഗിക്കാം.

വിഷജീവികള്‍ കടിച്ചാല്‍ മുക്കുറ്റി ഉപ്പ് ചേര്‍ത്ത് അരച്ചിടുക.. മൃഗങ്ങള്‍ക്കുണ്ടാക്കുന്ന പുഴുവരിക്കുന്ന വ്രണങ്ങള്‍ മുക്കുറ്റി, തുമ്പ, ഉപ്പ് എന്നിവ കൂട്ടി അരച്ചിടുക.മുക്കുറ്റിയിട്ട് കാച്ചിയ എണ്ണ തേക്കുന്നത് തലയ്ക്ക് തണുപ്പ് കിട്ടാനും മുടി വളരാനും ഉത്തമമാണ്. മുക്കുറ്റി അരച്ച് നെറ്റിയില്‍ പുരട്ടുന്നത് ചെന്നിക്കുത്ത് മാറാന്‍ സഹായിക്കും. തീ പൊള്ളലേറ്റാല്‍ മുക്കുറ്റി തൈരില്‍ അരച്ച് പുരട്ടിയാല്‍ മതി. മുറിവുകള്‍ ഉണങ്ങാന്‍ പച്ച വെള്ളത്തില്‍ മുക്കുറ്റി അരച്ച് പുരട്ടിയാല്‍ മതി. അതുകൊണ്ട് തന്നെ മുറി കൂട്ടി എന്നൊരു പേരും മുക്കുറ്റിക്കുണ്ട്.

Content summery : Medical benefits of Mukkutti

Tags :
Advertisement