For the best experience, open
https://m.agritv.live
on your mobile browser.
Advertisement

നെല്ലിന്റെ വില ഉടൻ ലഭ്യമാക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ശ്രീ. ജി.ആർ. അനിൽ

02:37 PM Nov 14, 2024 IST | Agri TV Desk

സംസ്ഥാനത്തെ നടപ്പ് സീസണിലെ നെല്ല് സംഭരണം വേഗത്തിലാക്കി കർഷകർക്ക് നെല്ലിന്റെ വില ഉടൻ ലഭ്യമാക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ശ്രീ. ജി.ആർ. അനിൽ. നെല്ലിന്റെ വില, തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പി.ആർ.എസ്. വായ്പയിലൂടെ നല്കുന്നതിനുള്ള ക്രമീകരണങ്ങൾ ഊർജ്ജിതമായി നടന്നുവരുന്നതായും കഴിഞ്ഞ സീസണിൽ കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില പൂർണമായും കൊടുത്തു തീർത്തിട്ടുള്ളതായും മന്ത്രി അറിയിച്ചു.

Advertisement

paddy cultivation

നടപ്പ് സീസണിൽ പാലക്കാട് ജില്ലയിൽ നിന്ന് മാത്രം 6010 കർഷകരിൽ നിന്നായി 15,052.38 മെട്രിക് ടൺ നെല്ല് സംഭരിച്ചുകഴിഞ്ഞു. സംഭരണ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ആവശ്യമുള്ള പ്രദേശങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. നെല്ല് ഫീൽഡിൽ നിന്നും ലിഫ്റ്റ് ചെയ്യുന്ന പ്രവർത്തനങ്ങളും കൂടുതൽ ഊർജ്ജിതമാക്കി. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിൽ നിന്നും 1411.22 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കാനുണ്ടെന്നും മന്ത്രി അറിയിച്ചു.

Advertisement

Content summery : Minister of Food and Public Supply Shri. G.R. Anil said that the price of paddy will be made available soon

Tags :
Advertisement