For the best experience, open
https://m.agritv.live
on your mobile browser.
Advertisement

യുവസംരംഭകർക്ക് എല്ലാ സൗകര്യങ്ങളും കേരളത്തിലൊരുക്കുമെന്ന് മന്ത്രി പി. രാജീവ്

08:50 PM Nov 30, 2024 IST | Agri TV Desk

മാനവവിഭവശേഷി കേരളത്തിന്റെ ഏറ്റവും വലിയ ശക്തിയാണെന്നും യുവ സംരംഭകർ കേരളത്തിൽ തന്നെ സംരംഭങ്ങൾ വികസിപ്പിക്കണമെന്നും ഇവിടെ തന്നെ അവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കേരള സ്റ്റാർട്ടപ്പ് മിഷൻ കോവളത്ത് സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ ഗ്ലോബൽ 2024ൽ സംസാരിക്കുകയായിരുന്നു മന്ത്രി.

Advertisement

ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ 50 - ാം സ്ഥാനത്തായിരുന്ന നമ്മൾ ഇന്ന് രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തി നിൽക്കുന്നുവെന്നത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു. തൊഴിൽ ചെയ്യുന്നതിനും നിക്ഷേപം നടത്തുന്നതിനും വ്യവസായങ്ങൾ ആരംഭിക്കുന്നതിനും സഹായകരമായ സ്ഥിതിയാണ് ഇന്ന് കേരളത്തിലുള്ളത്. ആഗോള സ്ഥാപനമായ ഐബിഎം തന്നെ കൊച്ചിയിൽ രണ്ട് ക്യാംപസുകൾ തുടങ്ങിയിട്ടുണ്ട്. ദിവസേന കേരളത്തിൽ ഓരോ പുതിയ സംരംഭങ്ങൾ തുടങ്ങുകയാണ്. ചെറിയ നിലയിൽ ആരംഭിക്കുന്ന സംരംഭങ്ങൾ ഒന്നു രണ്ട് വർഷങ്ങൾക്കുള്ളിൽ തന്നെ അവരുടെ പദ്ധതികൾ വിപുലീകരിക്കുന്ന സ്ഥിതിയുമുണ്ട്.

സാമൂഹ്യ സേവന മേഖലകളിൽ പ്രത്യേകിച്ച് മാലിന്യ സംസ്‌കരണം പരിസ്ഥിതി സംരക്ഷണം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ മുന്നേറ്റമാണ് കേരളത്തിലുണ്ടായിട്ടുള്ളത്. കേരളം ഒരു ചെറിയ സംസ്ഥാനമാണെന്ന് നമുക്കറിയാം, പക്ഷേ വിസ്തീർണത്തിലും ജനസംഖ്യയിലും മാത്രമാണ് നമ്മുടെ സംസ്ഥാനം ചെറുതായിരിക്കുന്നത്. വിദ്യാഭ്യാസത്തിലും സുസ്ഥിര വികസനത്തിലും ആരോഗ്യസംരക്ഷണത്തിലും മറ്റും കേരളം മികച്ച നിലയിലാണെന്നത് അഭിമാനകരമാണെന്ന് മന്ത്രി ഓർമ്മപ്പെടുത്തി.

Advertisement

Content summery : Minister P. Rajeev says that all facilities will be provided to young entrepreneurs in Kerala

Tags :
Advertisement