For the best experience, open
https://m.agritv.live
on your mobile browser.
Advertisement

അനധികൃത കല്ലുമ്മക്കായ വിത്ത് കടത്ത് തടയും

02:28 PM Oct 21, 2024 IST | Agri TV Desk

കൃഷിയാവശ്യത്തിനായി കടലില്‍ നിന്നും ശേഖരിക്കുന്ന കല്ലുമ്മക്കായ വിത്ത്, മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ മുഖേന മാത്രമേ വില്‍പന നടത്താവൂ എന്ന് ഫിഷറീസ് അധികൃതര്‍ അറിയിച്ചു.

Advertisement

freshwater mussel

കല്ലുമ്മക്കായ സമ്പത്തിന്റെ സംരക്ഷണത്തിനും ഈ മേഖലയിലെ ചൂഷണം അവസാനിപ്പിക്കാനും സര്‍ക്കാര്‍ നിയമ പ്രകാരമുളള മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കടലില്‍ നിന്നും ശേഖരിക്കുന്ന വിത്തിന്റെ വലുപ്പം 15 മില്ലീമീറ്ററിനും അധികരിക്കരുത്. അംഗീകൃത മത്സ്യത്തൊഴിലാളികളായിരിക്കണം വിത്ത് ശേഖരിക്കേണ്ടത്. ഫിഷറീസ് വകുപ്പില്‍ നിന്ന് വിത്ത് ശേഖരണത്തിനുളള പെര്‍മിറ്റ് ലഭിച്ച മത്സ്യത്തൊഴിലാളികള്‍ ശേഖരിക്കുന്ന മത്സ്യവിത്ത് അവര്‍ അംഗമായ സംഘത്തിന് തന്നെ നല്‍കണം. 1kg വിത്തിന് 75രൂപ തൊഴിലാളിക്ക് ലഭിക്കും. ഒരു വ്യക്തിക്ക് പരമാവധി 100 കിലോഗ്രാം വിത്ത് പ്രതിദിനം ശേഖരിക്കാം. ഒക്ടോബര്‍ മുതല്‍ ജനുവരി മാത്രമേ ശേഖരണത്തിന് അനുമതിയുളളൂ.

സംഘങ്ങള്‍ക്ക് ലഭിച്ച വിത്ത് ഫിഷറീസ് വകുപ്പിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന കല്ലുമ്മക്കായ കര്‍ഷകര്‍ക്ക് പരിപാലന ചെലവ്, ഗതാഗത ചെലവ് എന്നിവ ഉള്‍പ്പെടെ കണക്കാക്കി അതത് ജില്ലകളിലെ സംഘങ്ങള്‍ മുഖേന വിപണനം ചെയ്യാം.. കല്ലുമ്മേക്കായ വിത്ത് ശേഖരിക്കേണ്ടതും പരിപാലിക്കേണ്ടതും കൈമാറ്റം ചെയ്യേണ്ടതും കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനം തയ്യാറാക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ചായിരിക്കണം കല്ലുമ്മേക്കായ സമ്പത്തിന്റെ സുസ്ഥിര വികസനത്തിനും സംരക്ഷണത്തിനും ബന്ധപ്പെട്ട എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണമുണ്ടാകണമെന്നും നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി കല്ലുമ്മക്കായ വിത്ത് ശേഖരിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും എതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തര മേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.

Advertisement

Content summery : Fishery authorities have informed that the mussel collected from the sea for agricultural purposes should be sold only through fishermen's cooperative societies.

Tags :
Advertisement