അത്യുൽപാദനശേഷിയുള്ള വിത്തിനങ്ങൾക്കായി നാഷണൽ മിഷൻ വരുന്നു
കാർഷിക മേഖലയുടെ വളർച്ചയ്ക്കും ഉൽപാദനക്ഷമത വർധിപ്പിക്കുവാനുമായി ധാരാളം പദ്ധതികളാണ് കേന്ദ്രബജറ്റിൽ നിർമ്മല സീതാരാമൻ കൊണ്ടുവന്നത്. അതിൽ പ്രധാനപ്പെട്ടതാണ് നാഷണൽ മിഷൻ. അതീവ ഉത്പാദനശേഷിയുള്ള വിത്തിനങ്ങളുടെ ഗവേഷണം, വികസനം എന്നിവ പ്രോത്സാഹിപ്പിക്കാൻ നാഷണൽ മിഷൻ രൂപവൽക്കരിച്ചു. പ്രതികൂല കാലാവസ്ഥയെ അതിജീവിക്കുന്ന അതായത് രോഗപ്രതിരോധശേഷി കൂടുതലുള്ള നൂറിൽപരം വിത്തിനങ്ങൾ രാജ്യത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. ഇവയുടെ വിപണനം ലക്ഷ്യമിട്ടാണ് നാഷണൽ മിഷൻ കൊണ്ടുവന്നിരിക്കുന്നത്. ഇതിനൊപ്പം രാജ്യത്തിന്റെ ഭാവി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ജനിതകസ്രോതസ്സുകളെ സംരക്ഷിച്ച് നിർത്താനായി ജീൻബാങ്ക് ആവിഷ്കരിച്ചു. പഴം- പച്ചക്കറി ഉൽപാദനവും ലഭ്യതയും മെച്ചപ്പെടുത്താനും കർഷകർക്ക് ന്യായമായ വില ലഭ്യത ഉറപ്പാക്കാനായി സമഗ്ര പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.
Content summery : National mission for high-yielding seeds coming