മഞ്ഞൾ കൃഷിയും, മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തെലുങ്കാനയിലെ നിസാമബാദ് ആസ്ഥാനമായി ദേശീയ മഞ്ഞൾ ബോർഡ് പ്രവർത്തനം ആരംഭിച്ചു. ബിജെപി നിസാമബാദ് ജില്ലാ പ്രസിഡണ്ട് പല്ലെ ഗംഗ റെഡിയാണ് അധ്യക്ഷൻ.
National Turmeric Board started
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് സ്പേസ് റിസർച്ച് ഡയറക്ടർ ഇതിൽ അംഗമാണ്. മഞ്ഞൾ ഉത്പാദിപ്പിക്കുന്ന കേരളമടക്കമുള്ള 20 സംസ്ഥാനങ്ങളിലെ കർഷകരുടെ ക്ഷേമത്തിനായി ഈ ബോർഡ് നിലകൊള്ളും. കയറ്റുമതി,കൃഷി തുടങ്ങിയവയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നോമിനേറ്റ് ചെയ്യുന്ന അഞ്ചുപേർ, സ്‌പൈസ് ബോർഡ് സെക്രട്ടറി, നാഷണൽ മെഡിസിനൽ പ്ലാന്റ് ബോർഡ് സി.ഇ.ഒ തുടങ്ങിയവർ ബോർഡ് അംഗങ്ങളാണ്. മഞ്ഞൾ ഉൽപാദനം ഏറെയുള്ള സംസ്ഥാനങ്ങൾക്ക് റൊട്ടേഷൻ വ്യവസ്ഥയിൽ ബോർഡിൽ പ്രാതിനിധ്യം ഉണ്ടാകും.