കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തര സംരംഭക( എം.എസ്.എം.ഇ ) മന്ത്രാലയത്തിൻറെ സംസ്ഥാനതല ഓഫീസിൽ 'ഹെർബൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതി' എന്ന വിഷയത്തിൽ ദേശീയ ശില്പശാല
കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തര സംരംഭക( എം.എസ്.എം.ഇ ) മന്ത്രാലയത്തിൻറെ സംസ്ഥാനതല ഓഫീസായ എം.എസ്.എം.ഇ ഡെവലപ്മെന്റ് ആൻഡ് ഫെസിലിറ്റേഷന് ഓഫീസ് ,തൃശ്ശൂറിൽ ഹെർബൽ( സൗന്ദര്യവർദ്ധക വസ്തുക്കൾ, ഭക്ഷ്യ സപ്ലിമെൻ്റുകൾ, ഹെർബൽ ഫോർമുലേഷനുകൾ) മേഖലയിലെ സംരംഭകർക്കായി "ഹെർബൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതി"' എന്ന വിഷയത്തിൽ 2024 ഡിസംബർ ആറിന് ഏകദിന ദേശീയ ശില്പശാല സംഘടിപ്പിക്കുന്നു.
സെഷനുകൾ✨
- ഹെർബൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതി നടപടിക്രമങ്ങൾ
- കയറ്റുമതി പ്രോത്സാഹനം - ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ (FIEO) ; ദേശീയ ചെറുകിട വ്യവസായ കോർപ്പറേഷൻ്റെ (NSIC) ; കാർഷിക, സംസ്കരിച്ച ഭക്ഷ്യ ഉൽപന്നങ്ങളുടെ കയറ്റുമതി വികസന അതോറിറ്റി (APEDA) ; ബാങ്കുകൾ ; ആയുഷ് മന്ത്രാലയം എന്നീ വകുപ്പുകൾ നൽകി വരുന്ന സേവനങ്ങൾ
- തപാൽ വകുപ്പ് വഴി കയറ്റുമതി - DAK നിരായത് കേന്ദ്ര - ഇന്ത്യ പോസ്റ്റ്
* ഗവൺമെൻ്റ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെ ലഭിക്കുന്ന അവസരങ്ങൾ - ഓപ്പൺ നെറ്റ്വർക്ക് ഡിജിറ്റൽ കൊമേഴ്സ് (ONDC)
ആർക്കൊക്കെ പങ്കെടുക്കാം
ഹെർബൽ സൗന്ദര്യവർദ്ധക വസ്തുക്കൾ, ഭക്ഷ്യ സപ്ലിമെൻ്റുകൾ, ഹെർബൽ ഫോർമുലേഷനുകൾ എന്നിവയുടെ ഉത്പാദകർ / MSME അസോസിയേഷനുകൾ / സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ / കയറ്റുമതിയുടെ നിയമവശങ്ങൾ അറിയാൻ താത്പര്യമുള്ളവർ, മറ്റു MSME പ്രതിനിധികൾ
രജിസ്റ്റർ ചെയ്യുന്നവരിൽനിന്നും തിരഞ്ഞെടുക്കുന്ന 150 പേർക്കായിരിക്കും പ്രവേശനം നൽകുന്നത്.പ്രവേശനം സൗജന്യമാണ്.രജിസ്ട്രേഷനായി https://tinyurl.com/bdfybw2f എന്ന ലിങ്കിൽ വിശദാംശങ്ങൾ സമർപ്പിക്കുക.
അവസാന തീയതി : 03/12/ 2024
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ശ്രീമതി രേഖ കെ, അസിസ്റ്റന്റ് ഡയറക്ടർ, എം എസ് എം ഇ ഡി എഫ് ഒ, തൃശൂർ
Ph: 0487 2360686,2360216,2973636
Whatsapp No:8330080536
Content summery : National Workshop on 'Export of Herbal Products' at the State Level Office of the Union Ministry of Micro, Small and Medium Enterprises (MSME)