ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

കൃഷിയ്ക്ക് ഉപയോഗിക്കാം പിണ്ണാക്ക് വളങ്ങള്‍

03:53 PM Oct 31, 2024 IST | Agri TV Desk

എണ്ണ നീക്കിയ ശേഷമുളള നിലക്കടല, വേപ്പിന്‍കുരു, കൊപ്ര, എള്ള് തുടങ്ങിയവയുടെ
അവശിഷ്ടമാണ് പിണ്ണാക്കുകള്‍. ചാണകം, കമ്പോസ്റ്റ് എന്നിവയെ അപേക്ഷിച്ച് പിണ്ണാക്കുകളില്‍ മൂലകങ്ങളുടെ അംശം കൂടുതലാണ്. പിണ്ണാക്കുകള്‍ മണ്ണില്‍ ചേര്‍ക്കുന്നതിനു മുന്‍പ് പൊടിക്കേണ്ടതായുണ്ട്.മൃഗങ്ങള്‍ക്ക് ഭക്ഷയോഗ്യമായതും, ഭക്ഷയോഗ്യമല്ലാത്തതുമായ രണ്ടു തരത്തിലുളള പിണ്ണാക്കുകളും കൃഷിയ്ക്ക് ഉപയോഗിക്കുന്നു. കാര്‍ബണ്‍ - നൈട്രജന്‍ അനുപാതം വളരെ കുറവായതിനാല്‍ മറ്റ് ജൈവ വളങ്ങളേക്കാള്‍ വേഗത്തില്‍ വിഘടിച്ചു ഇവയിലുള്ള മൂലകങ്ങള്‍ പെട്ടെന്നുതന്നെ ചെടികള്‍ക്ക് ലഭ്യമാക്കുന്നു.

Advertisement

Organic fertilizers

 

ആവണക്കിന്‍ പിണ്ണാക്ക് ചിതലുകളെ നിയന്ത്രിക്കാന്‍ നല്ലതാണ്. മാത്രമല്ല പിണ്ണാക്ക് ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ ദോഷകാരികളായ നിമാവിരകളുടെ ആക്രമണവും കുറയുന്നു.കടലപ്പിണ്ണാക്ക് അഥവാ കപ്പലണ്ടി പിണ്ണാക്ക് ഒരു ജൈവ വളമാണ്. ടെറസ് കൃഷി ചെയ്യുമ്പോള്‍ ചാണകം പോലെയുള്ള ജൈവ വളങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ കടല പിണ്ണാക്ക് ഉപയോഗിക്കാം. കപ്പലണ്ടി പിണ്ണാക്ക് ഉപയോഗിച്ചാല്‍ വിളകള്‍ നല്ല രീതിയില്‍ വളര്‍ന്ന് നല്ല വിളവ് ലഭിക്കും.

Advertisement

Tags :
fertilizersorganic manure
Advertisement
Next Article