For the best experience, open
https://m.agritv.live
on your mobile browser.
Advertisement

നവോ-ഥാൻ പദ്ധതിയിലേക്ക് 1600 ഏക്കർ കൃഷിയോഗ്യമായ ഭൂമി

05:17 PM Nov 05, 2024 IST | Agri TV Desk

കാർഷിക മേഖലയിൽ പുത്തൻ ആശയവുമായി നവോ-ഥാൻ പദ്ധതി എത്തിയിരിക്കുകയാണ്.കൃഷിക്ക് അനുയോജ്യമായ ഭൂമി, വിട്ടു നൽകുവാൻ താല്പര്യമുള്ള വ്യക്തികളിൽ നിന്നും കണ്ടെത്തി,അവിടെ കൃഷി ചെയ്യാൻ താല്പര്യമുള്ളവർക്ക് പ്രത്യേകിച്ച് വ്യാവസായിക അടിസ്ഥാനത്തിൽ ഹോർട്ടികൾച്ചർ, ഹൈഡ്രോപോണിക്സ്, കൃത്യത കൃഷി, സംരക്ഷിത കൃഷി,കൂൺകൃഷി, സംയോജിത കൃഷി തുടങ്ങി വൈവിധ്യമാർന്ന ഫാമിംഗ് രീതികൾ അവലംബിക്കുവാൻ താല്പര്യമുള്ള വ്യക്തികൾ ഗ്രൂപ്പുകൾ എന്നിവർക്ക് സർക്കാർ ഇടപെടലിൽ ഭൂമി ലഭ്യമാക്കുക എന്നതാണ് നവോ-ഥാൻ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

Advertisement

ഇതുവരെ 22 ഭൂവടമകൾ 1142 ഏക്കർ ഇടവിള കൃഷി ഉൾപ്പെടെ 1600 ഏക്കർ കൃഷിയോഗ്യമായ ഭൂമിയുടെ താൽപര്യപത്രം സമർപ്പിച്ചതായി കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് അറിയിച്ചു.ഇതുകൂടാതെ 149 കർഷകർ താല്പര്യപത്രം സമർപ്പിച്ചിട്ടുണ്ട്.താല്പര്യപത്രം സമർപ്പിച്ചവരിൽ നിന്ന് അനുയോജ്യരായ കർഷകരെ തെരഞ്ഞെടുക്കുന്നതിനായി 60% സാങ്കേതിക യോഗ്യതയും,40% സാമ്പത്തിക യോഗ്യതയും അടിസ്ഥാനമാക്കി പ്രൊപ്പോസൽ തയ്യാറാക്കി വരികയാണെന്ന് മന്ത്രി അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം,ഇടുക്കി, വയനാട്, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ളവർ പദ്ധതിയിലേക്ക് താല്പര്യപത്രം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ ഭൂമികളെ ഉപയോഗപ്പെടുത്തി പൈലറ്റ് പദ്ധതി നടപ്പാലാക്കും.മറ്റു പൊതുമേഖല സ്ഥാപനങ്ങളുടെ കീഴിലുള്ള ഭൂമികൾ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.

Advertisement

Content Summery : Navothan project has come up with a new idea in the field of agriculture.

Tags :
Advertisement