ആധുനിക സൗകര്യങ്ങളോടുകൂടി സംസ്ഥാനത്ത് 9 മാതൃക മത്സ്യ ഗ്രാമങ്ങൾ സ്ഥാപിക്കും. പദ്ധതിയുടെ പ്രതീക്ഷിത ചെലവ് 69 കോടി രൂപയാണ് ഇതിൽ 35 കോടി രൂപ കേന്ദ്രവും 34 കോടി രൂപ സംസ്ഥാനവും വഹിക്കും.
Advertisement
Nine model fishing villages will be established in the state with modern facilities
7 ജില്ലകളിലായാണ് 9 മത്സ്യ ഗ്രാമങ്ങൾ ഒരുക്കുക. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചു കൂടുതൽ ഉറച്ച ജീവനോപാധികൾ കണ്ടെത്താൻ സഹായിക്കുകയാണ് പദ്ധതി ലക്ഷ്യം. ഒരു ലക്ഷത്തിലേറെ മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനകരമാകുന്ന ഈ പദ്ധതി 2026 മാർച്ചിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.