ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

വ്യവസായ സൗഹൃദത്തിന് തുരങ്കം വെക്കുന്നവർ !

11:48 AM Feb 24, 2025 IST | Agri TV Desk

വ്യവസായ സൗഹൃദത്തിന് തുരങ്കം വെക്കുന്നവർ !

Advertisement

നാട്ടിൽ ചെറുതും വലുതുമായ സംരംഭങ്ങളും വ്യവസായങ്ങളും വളർത്താൻ സർക്കാരിന് താല്പര്യം ഉണ്ടെന്ന കാര്യത്തിൽ സംശയമില്ല . അതിന്റെ തെളിവാണ് ഇൻവെസ്റ്റ് കേരള പോലുള്ള പരിപാടികളും സംരംഭങ്ങൾ തുടങ്ങാനുള്ള നടപടി ക്രമങ്ങളിലെ ലഘൂകരണവും മറ്റു പ്രോത്സാഹന പദ്ധതികളുമെല്ലാം .
അതുകൊണ്ടുതന്നെ വളരെ അധികം ആളുകൾ പുതിയ സംരംഭങ്ങളുമായി മുന്നോട്ടുവരുന്നുമുണ്ട് .

എന്നാൽ കാര്യങ്ങൾ അങ്ങനെ നന്നായി പോകേണ്ട എന്നു തീരുമാനിച്ച ചിലരും നാട്ടിൽ ഉണ്ട്, ഒന്നാമത്തേത് ചില 'ആറ്റിട്യൂഡ് ' പിടിച്ച ഉദ്യോഗസ്ഥരാണ് പിന്നെ ഉള്ളത് കപട സമരക്കാരും പിരിവുകാരുമാണ്

Advertisement

ചില ഉദ്യോഗസ്ഥരുടെ മുഖഭാവം കണ്ടാൽ ഇവർക്ക് കുടുംബപരമായി കൈമാറി കിട്ടിയ എന്തോ അധികാരം ആണ് ഇത് എന്നാണ് ..ഒരു അപേക്ഷ കിട്ടിയാൽ അത് പരിശോധിച്ചു അനുകൂലമായോ പ്രതികൂലമായോ അവർക്കു തീരുമാനം എടുക്കാം .. എന്നാൽ ഇവരുടെ പെരുമാറ്റം കണ്ടാലോ , കാശ് മുടക്കി സംരംഭം തുടങ്ങാൻ വന്നവൻ എന്തോ വലിയ കുറ്റവാളിയെ പോലെ ആണ്. തീരുമാനം എന്തായാലും ഒരാളോട് മര്യാദക്ക് പെരുമാറനെങ്കിലും ഇവർ പഠിക്കേണ്ടേ ... അധികാരമാണ് ഇതൊക്കെ ഇവരുടെ ജോലി ആണെന്ന് സർക്കാർ ഇവരെ മനസിലാക്കി കൊടുക്കണം .. ബുദ്ധിമുട്ട് ഉള്ള ആറ്റിട്യൂഡ് കാരെ പറഞ്ഞു വിടണം

അടുത്തത് കപട സമരക്കാരാണ്,
ജനങ്ങളെയും പരിസ്ഥിതിയെയും ബാധിക്കുന്ന രീതിയിൽ വ്യവസായങ്ങൾ വന്നാൽ തീർച്ചയായും അതിനെതിരെ സമരങ്ങൾ വേണ്ടതാണ് .. എന്നാൽ ഇത് അതല്ല യാതൊരു ലോജിക്കും ഇല്ലാതെ ഒരാളെ പൂട്ടിക്കണം എന്ന് ഉദ്ദേശിച്ചു മാത്രം നടക്കുന്ന ചില കപട സമരക്കാരുടെ കാര്യമാണ് . കിട്ടേണ്ടത് കിട്ടിയാൽ പിന്നെ പരിസ്ഥിക്കു കുറച്ചു ദോഷം വന്നാലും ഇവർക്ക് പ്രോബ്ലം ഇല്ല .

ഇനി പിരിവുകാരോടാണ് ,
പ്രിയപ്പെട്ട പിരിവുകാരെ...നിങ്ങൾ വിചാരിക്കുന്നപോലെ നാട്ടിൽ സംരംഭം തുടങ്ങുന്നവരെല്ലാം കാശു കൊള്ളയടിച്ചു വരുന്നവരല്ല , പണയവും ലോണുമൊക്കെ എടുത്തു എങ്ങനെ എങ്കിലും ഒരു ജീവിത മാർഗം നോക്കുന്നവരാണ് ...ഇവരിൽ പലരുടെയും ദിവസ വരുമാനം ചിലപ്പോൾ 500 രൂപയിലും താഴെ ആയിരിക്കും .. തുടങ്ങി ഒരു ബിസിനസ് കിട്ടുന്ന വരെ എങ്കിലും നിങ്ങൾ അവരോട് സഹകരിക്കുക .

കേരളം വ്യവസായ സൗഹൃദമാകാൻ ഇവരും കൂടെ സഹകരിക്കും എന്ന് പ്രതീക്ഷിക്കുന്നു ..

Tags :
businesskeralaKerala startups
Advertisement
Next Article